Tag: acid attack
”മൂത്തമകന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീയിടാന്‍ നോക്കി, നട്ടെല്ലിന് പരിക്കേറ്റത് ഹെല്‍മറ്റുകൊണ്ട് അടികിട്ടിയതിനെ തുടര്‍ന്ന്’ ; ചെറുവണ്ണൂരില്‍ യുവതിയ്ക്കുനേരെ മുന്‍ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം ക്രൂരപീഡനങ്ങളുടെ തുടര്‍ച്ചയെന്ന് കുടുംബം
ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ മുന്‍ ഭര്‍ത്താവില്‍ നിന്നും ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ഇയാള്‍ ഭര്‍ത്താവായിരിക്കെ നേരിടേണ്ടിവന്നത് ക്രൂരപീഡനമെന്ന് കുടുംബം. ആക്രമണത്തിന് ഇരയായ പ്രവിഷയേയും മക്കളെയും പ്രതിയായ പ്രശാന്ത് പലരീതിയില്‍ പീഡിപ്പിച്ചിരുന്നെന്നാണ് പ്രവിഷയുടെ അമ്മ പറയുന്നത്. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം ചെയ്തതെന്നും സ്വന്തം മകനെ വരെ അയാള്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും
പേരാമ്പ്രയില്‍ യുവതിയ്ക്കുനേരെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചിലും പൊള്ളലേറ്റു
പേരാമ്പ്ര: ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിനിയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവും കൂട്ടാലിട സ്വദേശിയുമായ പ്രശാന്തിനെ മേപ്പയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഇവിടെയെത്തിയ പ്രശാന്ത് യുവതിയ്ക്കുനേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രശാന്തും യുവതിയും തമ്മില്‍ വിവാഹമോചിതരായതാണ്.