Tag: accident

Total 575 Posts

മദ്യലഹരിയില്‍ ഓടിച്ച സ്വിഫ്റ്റ് നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു; കൊയിലാണ്ടി സ്വദേശിയടക്കം ആറ് പേര്‍ക്ക് പരിക്ക്, കാറില്‍ മദ്യക്കുപ്പികള്‍

കോഴിക്കോട്: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കൊയിലാണ്ടി സ്വദേശി വിനോദ്(40), കാര്‍ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുല്‍ നാസര്‍(57), അപകടം വരുത്തിയ കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിന്‍ ലാല്‍(36), കിരണ്‍(31), അര്‍ജ്ജുന്‍(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി

തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം സ്വദേശി മിഥുന്‍ ആണ് മരിച്ചത്. ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹവുമായി പാനൂരിലേക്ക് പോകുമ്പോള്‍ രാത്രി 11.30ഓടെയായിരുന്നു സംഭവം. തലശ്ശേരി മൊയ്തുപാലത്തിന് സമീപമാണ് അപകടം നടന്നത്. എതിര്‍ദിശയില്‍ വന്ന ഫയര്‍ഫോഴ്‌സ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി

വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം നടന്നത്. വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴകാരണം റോഡില്‍ നിന്നും തെന്നിയതാകാമെന്നാണ് കരുതുന്നത്. Summary: A bus coming

കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അപകടം; അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: കല്ലായിയിൽ ബസ് ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശികളായ കോടങ്ങാട് ഇളനീർക്കര നെച്ചിയില്‍ കോച്ചാമ്ബള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ്‌ സിയാദ് (18) എന്നിവരാണ് മരിച്ചത്. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.

കോഴിക്കോട് നിയന്ത്രണം വിട്ട കാർ സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു

കോഴിക്കോട്: ചേവായൂര്‍ നെയ്ത്കുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം. ചേവായൂര്‍ എകെവി റോഡില്‍ രാധാകൃഷ്ണന്‍ എന്നയാള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ രാധാകൃഷ്ണനെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന വീടിന് സമീപത്തെ കുത്തനെയുള്ള കയറ്റത്തിലൂടെയാണ് കാര്‍ കുതിച്ചെത്തിയത്. പിന്നാലെ വീടിന്റെ

കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുള്ള അപകടം; പരിക്കേറ്റ ബൈക്ക് യാത്രികനായ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു

കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മന്‍സില്‍ ഫഹീം ആണ് മരിച്ചത്. കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയില്‍ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം

മാഹി ബൈപ്പാസിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു

കണ്ണൂർ: മാഹി ബൈപാസിൽ പുതിയ ഹൈവേ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മർക്കാർ കണ്ടിയിൽ ഷംന ഫൈഹാസ് (39 വയസ്സ്) ആണ് മരിച്ചത്. ഹൈവേ മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. മുഴപ്പിലങ്ങാട് മഠത്തിൽ ഉമർഗേറ്റ് ബീച്ചു റോഡിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു അപകടം നടന്നത്. മഠത്തിന് സമീപം ബസ്സിറങ്ങി

വടകര എടച്ചേരിയില്‍ സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് അപകടം; 13 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

വടകര: എടച്ചേരിയില്‍ സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. രാവിലെ എടച്ചേരി പോലീസ് സ്റ്റേഷനടുത്തുള്ള കളയാംവെള്ളി പാലത്തിനടുത്തുവെച്ചായിരുന്നു അപകടം. കാര്‍ത്തികപ്പള്ളി എം.എം. ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. സ്‌കൂള്‍ വാഹത്തില്‍ കുടുങ്ങിയ ഡ്രൈവറെയും വിദ്യാര്‍ഥിയേയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ക്കും മുന്നിലിരുന്ന കുട്ടികള്‍ക്കുമാണ് പരിക്ക്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു; മന്ത്രിയ്ക്ക് പരിക്ക്

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വാഹനം മലപ്പുറം മഞ്ചേരിയില്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ചെറിയ പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി ചെട്ടിയങ്ങാടിയില്‍ രാവിലെ ഏഴുമണിക്കാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ വയനാട്

മുക്കത്ത് വാഹനാപകടം; മേപ്പയൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മേപ്പയ്യൂര്‍: മുക്കത്തുമണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം അഭിലാഷ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മേപ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകന്‍ ഷിബിന്‍ലാല്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച രാത്രി 9:30 തോടെ ആണ് സംഭവം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടത്തിന്റെ സി സി ടി