Tag: accident

Total 575 Posts

ഉള്ള്യേരി 19ാം മൈലില്‍ മിനി ഗുഡ്‌സ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മരിച്ചു

ഉള്ളിയേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി – 19ാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19ല്‍ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. പൊയിലില്‍ താഴെ സ്വകാര്യ ക്ലീനിക്കിന് മുന്‍വശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു ആദര്‍ശ്.

” അപകട സമയത്ത് ഞാനും ഒരു തൊഴിലാളിയും അകത്തുണ്ടായിരുന്നു; എന്തോ ഭയങ്കര ശബ്ദമാണ് കേട്ടത്, കടയാകെ പൊളിഞ്ഞുവീഴുകയാണെന്നാണ് തോന്നിയത്” കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി തകര്‍ന്ന കടയുടമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

ജിന്‍സി ബാലകൃഷ്ണന്‍ കൊയിലാണ്ടി: ”കടയാകെ തകര്‍ന്നുവീഴുന്നതുപോലെ എന്തോ ഭയങ്കര ശബ്ദം, ആകെ ഭയന്നുവിറച്ചുപോയി” കുറച്ചുമുമ്പ് നടന്ന അപകടത്തെക്കുറിച്ച് കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി സംസാരിച്ചപ്പോള്‍ കാട്ടിലപ്പീടികയിലെ സി.ടി.മെറ്റല്‍സ് ഉടമ രാഘവന്റെ വാക്കുകള്‍ ആ ഭീതി നിഴലിക്കുന്നുണ്ടായിരുന്നു. രാഘവനും ഒരു വനിതാ ജീവനക്കാരിയും മാത്രമായിരുന്നു അപകട സമയത്ത് കടയിലുണ്ടായിരുന്നത്. സാധാരണ എല്ലാ തൊഴിലാളികളുമുണ്ടാകുന്നതാണ്. ഇന്ന് നാലുപേരെ പുറത്ത്

കാട്ടിലപ്പീടികയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പ്പെട്ടത് ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്

ചേമഞ്ചേരി: കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എം.എസ്.എസ് സ്‌കൂളില്‍ സി.ടി.മെറ്റല്‍സ് എന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവല്‍സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. അപകട സമയത്ത് ബസില്‍ 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും പൊലീസും

മുക്കത്ത് അമിതവേഗതിയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റ സംഭവം; കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം, മനപൂര്‍വ്വമായ നരഹത്യയ്ക്ക് കേസ്

മുക്കം: അതിവേഗമെത്തിയ കാര്‍ ബൈക്കിലിടിച്ച് ദമ്പതിമാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാര്‍യാത്രികനും സഹയാത്രികനുമാണ് അറസ്റ്റിലായത്. ഇവര്‍ മദ്യപിച്ചതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. പിടിയിലായ തിരുവമ്പാടി സ്വദേശികളായ പി.എ. നിഷാം, തേറുപറമ്പില്‍ വിപിന്‍ എന്നിവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ

ആറുമാസമായി ബംഗളുരുവില്‍, സഹോദരനൊപ്പം നാട്ടിലേക്കുള്ള യാത്ര അവസാന യാത്രയായി; നോവായി കര്‍ണാടകയില്‍ സ്വകാര്യബസ് മറിഞ്ഞ് മരണപ്പെട്ട അമല്‍ ഫ്രാങ്ക്‌ളിന്‍

കോഴിക്കോട്: ആറുമാസം മുമ്പാണ് ജോലിയ്ക്കായി രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്‌ളിന്‍ ബംഗളുരുവിലെത്തിയത്. സഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങവെയാണ് ബസ് അപകടത്തില്‍ അമലിന് ജീവന്‍ നഷ്ടമാകുന്നത്. അമലിന്റെ സഹോദരന്‍ വിനയ് മൈസൂരു കെ.ആര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റ അമലിന്റെ സഹോദരന്‍ വിനയ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനയിയും ബംഗളുരുവില്‍ തന്നെയായിരിക്കുന്നു ജോലി ചെയ്തിരുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്

ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു

കോഴിക്കോട്: ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ രാമനാട്ടുകര സ്വദേശി മരിച്ചു. ഇരുപത്തിരണ്ടുകാരനായ അമല്‍ ഫ്രാങ്ക്‌ളിന്‍ ആണ് മരിച്ചത്. അപകടത്തില്‍ അമലിന്റെ സഹോദരന്‍ വിനയ്ക്കും പരിക്കുണ്ട്. ഇരുവരും ബംഗളുരുവിലാണ് ജോലി ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ബംഗളുരു-മൈസൂരു പാതയില്‍ ഉന്‍സൂരിലാണ് അപകടമുണ്ടായത്. ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന എസ്.കെ.എസ്

വടകരയില്‍ ഗുഡ്‌സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

വടകര: കോട്ടപ്പള്ളി ചുണ്ടക്കൈയില്‍ ഗുഡ്‌സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ആയഞ്ചേരിയില്‍ നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്‌സും വടകരയില്‍ നിന്ന് ആയഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവര്‍ക്ക് പരിക്കേറ്റതായാണ് വിവരം.  

ചേമഞ്ചേരിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; കുറുവങ്ങാട് സ്വദേശികള്‍ക്ക് പരിക്ക്‌

കൊയിലാണ്ടി: ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്‌. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര രതീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ലോറിയെ ഓവർടേക്ക് ചെയ്ത കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന

അമിതവേഗതയില്‍ കുതിച്ചെത്തി കാര്‍, ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മുക്കത്ത് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് തെറിപ്പിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. കാരശ്ശേരി കല്‍പുര്‍ സ്വദേശി സല്‍മാനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം ബസ് സ്റ്റാന്‍ഡിന് സമീപം രാത്രി 08:10 ഓടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ശേഷം കാര്‍ യാത്രക്കാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മുക്കം

പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് അപകടം. ഡോറില്‍ ബൈക്കടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മുതുകാട് സ്വദേശിയുമായ രജീഷിന് (37) ആണ് കാലിനു പരിക്കേറ്റത്. പേരാമ്പ്ര കല്ലോട് സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജിന് സമീപം വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു