Tag: accident

Total 575 Posts

നന്തിയില്‍ വഗാഡിന്റെ ടോറസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

നന്തി ബസാര്‍: നന്തി ടൗണില്‍ വഗാഡ് ടോറസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മുക്കം കെ.എം.സി.ടി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 8.30ഓടെ ബൈപ്പാസ് റോഡിന്റെ തുടക്കത്തിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ഒരേ ദിശയില്‍ പോവുകയായിരുന്നു ഇരുവാഹനങ്ങളും. ഇതിനിടയൊണ് ടോറസ് സ്‌ക്കൂട്ടറിലിടിച്ചത്. ടോറസ് സ്‌ക്കൂട്ടറിനെ ഏറെ ദുരം വലിച്ചിഴച്ചതായാണ് ലഭിക്കുന്ന വിവരം.

നന്മണ്ട 14ല്‍ ബൈക്കപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

ബാലുശ്ശേരി: നന്മണ്ട 14 പി.സി എല്‍.പി സ്‌കൂളിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മേനപ്പാട്ട് സുബീഷാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് അഞ്ച് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ: സുമതി. സഹോദരന്‍: സുധീഷ്.

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂരു-ദര്‍ഭംഗ ഏക്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റി, മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും 12578 മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയില്‍ രാത്രി 8.21-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ചരക്ക് തീവണ്ടിയുടെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക്

ഇരിങ്ങലില്‍ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവം; ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലില്‍ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇതുവഴി കടന്നുപോകുന്ന ബസുകള്‍ തടയുകയും ഡ്രൈവര്‍മാറെ ഇറക്കി അപകടത്തില്‍പ്പെട്ട ബസ് കാട്ടിക്കൊടുത്തുമാണ് നാട്ടുകാര്‍ തിരിച്ചയക്കുന്നത്. ഇത് ബസ് ജീവനക്കാരും നാട്ടുകാരം തമ്മില്‍ വാക്കേറ്റത്തിന് വഴിവെക്കുന്നുണ്ട്. പയ്യോളി പൊലീസും ഹൈവേ പൊലീസും സ്ഥലത്തുണ്ടെങ്കിലും നാട്ടുകാര്‍ പ്രതിഷേധം

ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അമൃത ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാള്‍ ഇരിങ്ങല്‍ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 3.15 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.  

മേപ്പയ്യൂര്‍-കൊല്ലം റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ അപകടം; നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് ദമ്പതികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

മേപ്പയൂര്‍: മേപ്പയൂര്‍-കൊല്ലം റോഡില്‍ കീഴരിയൂരിലെ ആറെ നാലില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് ദമ്പതികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്. പരുക്കേറ്റ് മേപ്പയൂര്‍ പുതിയടത്ത് മീത്തല്‍ ബിജീഷ് (38) ഭാര്യ സുബിജ (36), നടുവിലെക്കണ്ടി മീത്തല്‍ അരുണ്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡിലെ കുഴി വെട്ടിച്ചതിനിടെ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. നാലരയോടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ഓട്ടോ

എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനാപകടം; യുവാവ് മരിച്ചു

കൊയിലാണ്ടി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 7.10ഓടെയാണ്‌ മുക്കത്തിനടുത്ത് വലിയപറമ്പില്‍ അപകടമുണ്ടായത്. മുക്കം ഭാഗത്ത് നിന്നും അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച സ്‌ക്കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ

ആനക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേര്‍ക്ക്‌ പരിക്ക്

കൊയിലാണ്ടി: ആനക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാത്രി 9.30ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കണ്ണൂരില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ടാറ്റാ പഞ്ച് ഇവിയാണ് അപകടത്തില്‍പ്പെട്ടത്. തിരൂര്‍ സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്‌. ഞായറാഴ്ചയായതിനാല്‍ കട പൂട്ടിയിരുന്നു. അതിനാലാണ്

എകരൂലില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; കരുമല സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

എകരൂല്‍: ബസും കാറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂലില്‍ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നും വരികയായിരുന്നു ബിജുവിന്റെ സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി

മിനി ഗുഡ്‌സ് ലോറി റോഡിലേക്ക് ഇറക്കി, ലോറിയിലേക്ക് ഇടിച്ച് ബൈക്ക്; ഉള്ള്യേരിയില്‍ ഇരുപത്തിനാലുകാരന്റെ മരണത്തിന് കാരണമായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഉള്ളിയേരി: ഉള്ള്യേരിയില്‍ ബസ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി – 19ാം മൈലിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിന് മുന്‍വശത്താണ് അപകടം നടന്നത്. ഉള്ള്യേരി 19ല്‍ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. പൊയിലില്‍ താഴെ സ്വകാര്യ ക്ലീനിക്കിന് മുന്‍വശം ഇന്നലെ