Tag: accident

Total 615 Posts

അത്തോളി കുനിയില്‍ക്കടവില്‍ ഓട്ടോ മറിഞ്ഞ് അപകടം; രണ്ട് യാത്രക്കാര്‍ക്കും ഡ്രൈവറായ യുവതിയ്ക്കും പരിക്ക്

അത്തോളി: കുനിയില്‍ക്കടവ് പാലത്തിന് സമീപം ഓട്ടോ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ യുവതിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുവങ്ങൂരില്‍ നിന്നും അത്തോളി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ. മൂന്ന് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്ത് വളവില്‍ അപ്രതീക്ഷിതമായി പൂച്ച മുറിച്ചു കടന്നതോടെ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞു. ഡ്രൈവര്‍

കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. ചിപ്പിലിത്തോട് – തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയുമായി വന്ന ടിപ്പർ ലോറി നെല്ലിമുക്ക് ഇറക്കത്തിൽ മറിയുകയായിരുന്നു. വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്ക് നിസാര പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ്

കുറ്റ്യാടിയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടം; 19കാരന് ദാരുണാന്ത്യം

കുറ്റ്യാടി: അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് മകന്‍ മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ രോഹിന്‍ (മോനൂട്ടന്‍-19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. നരിക്കൂട്ടംചാല്‍ റേഷന്‍ കടയുടെ സമീപത്തുവെച്ചായിരുന്നു അപകടം. സ്വകാര്യ ടെക്‌സ്റ്റൈല്‍ല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാര്‍

പതിമൂന്ന് വയസുള്ള മകന്‍ കാര്‍ ഓടിച്ചു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റീല്‍ ആക്കി; ചെക്യാട് സ്വദേശിയായ പിതാവിനെതിരെ കേസ്

ചെക്യാട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ കാര്‍ ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ചെക്യാട് തേര്‍കണ്ടിയില്‍ നൗഷാദിനെതിരെയാണ് വളയം പോലീസ് കേസെടുത്തത്. 2024 ഒക്ടോബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. നൗഷാദിന്റെ പതിമൂന്ന് വയസുള്ള മകന്‍ വീടിന് മുന്നിലെ വഴിയിലൂടെയാണ് ഇന്നോവ കാര്‍ ഓടിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ റീല്‍ ആക്കി ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട്

താലൂക്ക് ആശുപത്രിയിലെത്തിയത് ഡയാലിസിസിനായി; കൊയിലാണ്ടിയില്‍ ലോറിയിടിച്ച് മരിച്ചത് ചേലിയ സ്വദേശി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത് ചേലിയ സ്വദേശി. എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. ചേലിയ മഹല്ല് മുന്‍ പ്രസിഡന്റ് മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്നു. രാവിലെ 6.15 ഓടെയായിരുന്നു അപകടം. വൃക്ക രോഗിയായ അഹമ്മദ് കോയ ഡയാലിസിസ് ചെയ്യാനായാണ് താലൂക്ക്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു; വയോധികന്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം. അഹമ്മദ് കോയ (60) ആണ് മരിച്ചത്. ചായ കുടിക്കാനായി ആശുപത്രിയില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂരില്‍ നിന്നുള്ള ടൂറിസ്റ്റുകൾ സഞ്ചരിച്ച ബസ് ഗൂഡല്ലൂരില്‍ വെച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്

വാനില്‍ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല. Summary: Bus carrying tourists from Kannur overturns into roadside ditch in Gudalur; 17 injured

റോഡ് നിർമ്മാണ കമ്പനിയുടെ അനാസ്ഥ; തിക്കോടി ദേശീയപാതയിൽ കാർ കുഴിയിൽ വീണ് അപകടം

തിക്കോടി: തിക്കോടിയിലെ സ്ഥിരം അപകടമേഖലയായ കുഴിയില്‍ കാറ് മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് അപകടം നടന്നത്. തിക്കോടി കല്ലകത്ത് ബീച്ച്‌ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറ് വടകര ഭാഗത്തേക്ക് പോവാനായി തിരിക്കുന്നതിനിടെ മുന്‍വശം കുഴിയില്‍ വീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി രൂപംകൊണ്ട കുഴിയാണിത്. എന്നാല്‍ ഇവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡോ എന്തെങ്കിലും

പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

പേരാമ്പ്ര: കൽപ്പത്തൂർ വായനശാലക്ക്സമീപം നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.  ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പെരുവണ്ണാമൂഴി സ്വദേശി അശ്വിൻ, മാനന്തവാടി സ്വദേശി അഭിനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. കൊയിലാണ്ടിയിൽ നിന്നും വരികയായിരുന്ന ബൈക്കിൽ കടിയങ്ങാട് ടർഫിൽ കളിയും കഴിഞ്ഞ് തിക്കോടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ വന്നിടിക്കുകയായിരുന്നു.  പേരാമ്പ്ര ഭാഗത്ത്

അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. പുരുഷന്റേതാണ് മൃതദേഹം. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പയ്യോളി എസ്.ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.