Tag: abhayam special school
‘ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം’; 24 ന്റെ നിറവിൽ ചേമഞ്ചേരിയിലെ അഭയം സ്പെഷൽ സ്കൂൾ
ചേമഞ്ചേരി: ഇരുപത്തി നാലാം വാർഷികാഘോഷം സംഘടിപ്പിച്ച് അഭയം സ്പെഷൽ സ്കൂൾ. വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ഭിന്നശേഷി മേഖലയിൽ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി അഭയം ചേമഞ്ചേരി നല്കിവരുന്ന സേവനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അവർക്ക് ആവശ്യം അനുകമ്പയല്ലന്നും അനുതാപമാണെന്നും എം.പി സൂചിപ്പിച്ചു. അഭയത്തിന്റെ എല്ലാ
കുട്ടികളുടെ കലാപരിപാടികൾക്ക് പോലീസ് മാമൻമാർ കയ്യടിച്ചു, പൂക്കളമൊരുക്കിയും സദ്യയുണ്ടും അവർ സ്നേഹം പങ്കിട്ടു; ‘സ്പെഷ്യൽ’ ആക്കി ഇത്തവണത്തെ കൊയിലാണ്ടി പോലീസിന്റെ ഓണം
കൊയിലാണ്ടി: പൂക്കളമൊരുക്കിയും സദ്യയുണ്ടും കുട്ടികളോടൊത്തു കൂടി ആഘോഷിച്ച് പൊന്നോണമാക്കി കൊയിലാണ്ടിയിലെ പോലീസുകാർ. ഇത്തവണത്തെ പോലീസുകാരുടെ ആഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടത്തിയതോടെ ഇരുകൂട്ടർക്കും അത് ഇരട്ടി സ്പെഷ്യൽ ആയി. വർണ്ണ പൂക്കളമൊരുക്കാനും, ഓണ സദ്യ വിളമ്പാനും പാട്ടും നൃത്തവും തുടങ്ങിയ കലാപരിപാടികൾക്ക് പ്രോത്സാഹനവുമായി പോലീസുകാർ എത്തിയപ്പോൾ കുട്ടികൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അത്തം ഒന്നായ ഇന്നലെയാണ്