വിദ്യാരംഭ ദിനത്തിൽ സ്വന്തം കവിതകള്‍ ചൊല്ലി ഒരു കൂട്ടം കവികള്‍; കാവുന്തറ കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ ‘അക്ഷര നിവേദ്യം 2024’ ന് നിറഞ്ഞ കൈയ്യടി


കാവുന്തറ: വിദ്യാരംഭ ദിനത്തിൽ “അക്ഷര നിവേദ്യ’ത്താല്‍ കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്ര സദസ് കീഴടക്കി ഒരു കൂട്ടം കവികള്‍. ഇന്നലെ രാവിലെയോടെയായിരുന്നു കവികൾ സ്വന്തം കവിതകൾ ചൊല്ലിക്കൊണ്ട് “അക്ഷര നിവേദ്യം 2024” പരിപാടി സംഘടിപ്പിച്ചത്‌. കവികളുടെ വിദ്യാരംഭം കവിയും വാഗ്മിയുമായ ആവള നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചന്ദ്രൻ പെരേച്ചി, കോട്ടൂർ ശങ്കരൻ കിടാവ്, ദിനീഷ് വാകയാട്, രാധാകൃഷ്ണൻ ഒള്ളൂർ, യശോദ നിർമ്മല്ലൂർ, റീന കാരയാട്, ബബിലേഷ് മന്ദങ്കാവ്, റഫീഖ് കട്ടയാട്ട്, രവീന്ദ്രൻ കൊളത്തൂർ, ബിജു ടി.ആർ.പുത്തഞ്ചേരി, എൻ.പി.ഉണ്ണി മാസ്റ്റർ, ഷിനിൽ പി.പി, സബിതാദേവി തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

ക്ഷേത്രത്തിൽ “അക്ഷര നിവേദ്യം 2024” കൂടാതെ എഴുത്തിനിരുത്ത്, വാഹനപൂജ എന്നിവയും നടന്നു. മേൽശാന്തി ഇ.എം നാരായണൻ നമ്പൂതിരി, കേശവൻ കാവുന്തറ എന്നിവർ എഴുത്തിനിരുത്തിന് നേതൃത്വം നല്കി. ചടങ്ങിൽ ക്ഷേത്രകമ്മിറ്റി പ്രസിഡൻ്റ് സി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രകമ്മിറ്റി സെക്രട്ടറി ഗിരീഷ് പുതുശ്ശേരി സ്വാഗതവും കേശവൻ കാവുന്തറ നന്ദിയും പറഞ്ഞു.

Description: Akshara Nivedyam 2024′ at Kavunthara Kavil Sri Subrahmanya Temple