മാരത്തോൺ മത്സരം; എസ്എൻഡിപി കോളേജിന് ചരിത്ര വിജയം, ജാൻവിൻ ക്ലീറ്റസിനും ഹിമയ്ക്കും ട്രാൻസ്ജൻഡർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം


Advertisement

കോഴിക്കോട്: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു. മത്സരത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ജാൻവിൻ ക്ലീറ്റസ്, ഹിമ എന്നിവർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.   

Advertisement

എച്ഛ് ഐ വി എയ്ഡ്‌സ് ബോധവൽക്കറണത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിച്ചത്. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികളെ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു.   

Advertisement
   
Advertisement