മരളൂര്‍ മഹാദേവ ക്ഷേത്ര പുനരുദ്ധാരണം; ചെമ്പോല സമര്‍പ്പണം നവംബര്‍ 17 ന്, ധനസമാഹരണത്തിനായി മരളൂരില്‍ ഭക്തജന സംഗമം നടന്നു


കൊയിലാണ്ടി: മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭക്ത ജന സംഗമം സംഘടിപ്പിച്ചു. അരക്കോടി രൂപ ചെലവില്‍ ശ്രീകോവില്‍ പുനരുദ്ധാരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. 30 ലക്ഷം രൂപയുടെ മരപ്പണികള്‍ അടക്കമുള്ളവ നിലവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നവംബര്‍ 17ന് നടക്കുന്ന ചെമ്പോല സമര്‍പ്പണത്തിന്റെ ഭാഗമായി ധനസമാഹരണം നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഭക്തജന സംഗമം സംഘടിപ്പിച്ചത്.

ഭക്തജന സംഗമം എടമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണകമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അട്ടാളി കൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ കലേക്കാട്ട് രാജമണി, ഒ. ഗോപാലന്‍ നായര്‍, ചന്ദ്രഭാനു ചൈത്രം, ശിവദാസന്‍ പനച്ചിക്കുന്ന്, ഉണ്ണിനായര്‍ വാകയാട്, നാരായണന്‍ നമ്പൂതിരി, ഗിരീഷ് പുതുക്കുടി, സിനി ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. ചെമ്പോല സമര്‍പ്പണത്തിന്റെ ആദ്യ ഫണ്ട് സമാഹരണം എടമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പുതിരി നിര്‍വ്വഹിച്ചു.