നവരാത്രി മഹോത്സവം; പിഷാരികാവില്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റവും ഗാന രഞ്ജിനിയും അവതരിപ്പിച്ച് ക്ഷേത്ര കലാ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പിഷാരികാവില്‍ വിദ്യാര്‍ത്ഥികള്‍ ഗാന രഞ്ജിനി അവതരിപ്പിച്ചു. നവരാത്രി മഹോത്സവ സമാപന ദിവസമായ ഇന്ന് ദേവസ്വം വക ക്ഷേത്ര കലാ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് ഗാനരഞ്ജിനി അവതരിപ്പിച്ചത്.

കൂടാതെ ക്ഷേത്ര കലാ അക്കാദമിയിലെ ചെണ്ട വിഭാഗം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും നടന്നു. സംഗീതാധ്യാപകന്‍ സി അശ്വനിദേവിന്റെ നേതൃത്വത്തില്‍ ഷാരോണ്‍, നിധിന, ഋത്വിക, ധനിധ, ഹരിപ്രിയ, ശ്രീശന്‍ കാര്‍ത്തിക പ്രത്യഷ്, ജ്യോതി രശ്മി, രേഷ്മ, ഗോമേഷ് ഗോപാല്‍, ധ്യാന്‍ എന്നിവര്‍ ഗനരഞ്ജിനിയില്‍ പങ്കെടുത്തു.

ഉദയകുമര്‍, പ്രഭാകരന്‍ ആറാഞ്ചേരി, രാജന്‍ വെളളാംതോട്ട് എന്നിവര്‍ പക്കമേളമൊരുക്കി. തുടര്‍ന്ന് ക്ഷേത്ര കലാ അക്കാദമിയിലെ ചെണ്ട വിഭാഗം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം കാഞ്ഞിലശ്ശേരി പദ്മനാഭന്റെ നേതൃത്വത്തില്‍ നടന്നു.