മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാല്‍ പാരിതോഷികം; പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ കൊയിലാണ്ടി നഗരസഭയില്‍ ക്യാമറക്കണ്ണുകള്‍ തുറന്നു


കൊയിലാണ്ടി: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് നഗരസഭയിലെ 26 ഇടങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നടന്നു. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടെത്തി 9446700800 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് തിരിച്ചറിയാനാവുന്ന തെളിവുകള്‍ സഹിതം വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പിഴ തുകയുടെ 25% തുക പാരിതോഷികം നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ സ്വാഗതം പറഞ്ഞു. നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ടി പ്രസാദ്, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഗൗതമന്‍ എം .( കെ.എഎസ്), എല്.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ സരുണ്‍ .കെ, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ ഇന്ദിര ടീച്ചര്‍, കെ. ഷിജു മാസ്റ്റര്‍, ഇ.കെ അജിത്ത് മാസ്റ്റര്‍, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ് ജില്ലാ ആസൂത്രണ സമിതി അംഗം എ. സുധാകരന്‍, നഗരസഭ ക്ലിന്‍ സിറ്റി മാനേജര്‍ സതീഷ് കുമാര്‍ ടി.കെ, നഗരസഭ എന്‍ജിനീയര്‍ കെ. ശിവപ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (കെ.എ.എസ്) ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില നന്ദി രേഖപ്പെടുത്തി.

Summary: Surveillance cameras installed at 26 places in the municipality were inaugurated to detect those who dump garbage in public.  places.