വിക്ടറി കൊരയങ്ങാടും കൊരയങ്ങാട് കലാക്ഷേത്രവും സംയുക്തമായി സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്രപരിസരത്ത് സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ‘വിക്ടറി കൊരയങ്ങാട്, കൊരയങ്ങാട് കലാക്ഷേത്രവും സംയുക്തമായി ആസ്റ്റര്‍ മിംസ് ന്റെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

പി.പി. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ. സീനിയര്‍ സൂപ്രണ്ട് പി.കെ. സജീവ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍ മുഖ്യാതിഥിയായി. സേവാഭാരതി ജില്ലാ സെക്രട്ടറി. വി.എം. മോഹനന്‍, ടി.ടി. ശ്രീധരന്‍, പി.കെ. സുമിത്, ഡോ. ശ്രീലക്ഷ്മി, ശില്‍ക്ക അമിത്, സി.എസ്. നിഖില്‍ എന്നിവര്‍ സംസാരിച്ചു.