വയോജന കലോത്സവം മുതല്‍ കാരണവര്‍ക്കൂട്ടം വാര്‍ഡ്തല സംഗമം വരെ; വയോജനങ്ങള്‍ക്കായി മുന്നിട്ടിറങ്ങി കൊയിലാണ്ടി നഗരസഭ, സ്വന്തമാക്കിയത് കേരള സാമൂഹ്യ നീതി വകുപ്പിന്റെ ‘വയോസേവന അവാർഡ്


കൊയിലാണ്ടി: വയോജന പരിപാലനത്തില്‍ അവാര്‍ഡ് തിളക്കവുമായി കൊയിലാണ്ടി നഗരസഭ. വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് ആണ് നഗരസഭ സ്വന്തമാക്കിയത്‌. വയോജനങ്ങള്‍ക്കായി നിരവധി പദ്ധതികളും സഹായങ്ങളുമാണ് കൊയിലാണ്ടി നഗരസഭ ഇതുവരെയായി നടപ്പിലാക്കിയത്. വയോജന പരിപാലനത്തിനായി 44 വയോ ക്ലബ്ബുകളാണ് നഗരസഭയില്‍ രൂപീകരിച്ചത്. ഈ ക്ലബ്ബുകള്‍ക്കെല്ലാം പ്രത്യേകമായി പരിപാടികളും കൃത്യമായി സംഘടിപ്പിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ്‌ കേരള സാമൂഹ്യ നീതി വകുപ്പിന്റെ അവാര്‍ഡ് നഗരസഭയ്ക്ക് ലഭിച്ചത്‌.

ക്ലബ്ബുകള്‍ രൂപീകരിച്ചതിന് ശേഷം വാര്‍ഡ് തലത്തിലും മുന്‍സിപ്പല്‍ തലത്തിലും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ എല്ലാ വയോജന പ്രാധാന്യമുള്ള ദിനങ്ങളും പ്രയോജനകരമാവുന്ന തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വയോജനങ്ങള്‍ക്കായി യാത്ര സംഘടിപ്പിക്കുകയും കൂടാതെ നെല്ല്യാടി ടൂറിസത്തില്‍ വെച്ച് വയോജനങ്ങളുടെ കലാപരിപാടികള്‍ ഗംഭീരമായി നടത്തുകയും ചെയ്തിരുന്നു. ഇത് വാര്‍ഡ് തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പിന്നീട് കലാപരിപാടികള്‍ അവതരിപ്പിച്ചത്.

കൂടാതെ വയോക്ലിനിക്കുകള്‍ കാര്യക്ഷമമായി തന്നെ നഗരസഭയില്‍ നടപ്പിലാക്കിയിരുന്നു. 22 സെന്ററുകളിലായി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ മരുന്നുകളും പ്രഷര്‍, ഷുഗര്‍ തുടങ്ങിയ ചെക്കപ്പുകളും മാസത്തില്‍ രണ്ട് തവണ ഓരോ സെന്ററില്‍ വെച്ചും നടത്താറണ്ട്. ചെക്കപ്പ് നടത്തുന്ന ദിവസം മുന്‍കൂട്ടി വയോജനങ്ങളെ കൃത്യമായി അറിയിക്കുകയും ചെയ്യാറുണ്ട്‌. എല്ലാ വര്‍ഷവും കിടപ്പുരോഗികള്‍ക്ക് കട്ടില്‍ വിതരണവും നടത്തുന്നുണ്ട്. ഇതുവരെയായി മുന്നൂറോളം വയോജനങ്ങള്‍ക്ക് നഗരസഭ കട്ടില്‍ വിതരണം ചെയ്തു കഴിഞ്ഞു.

വയോജന പരിപാലനത്തില്‍ മികച്ച മാതൃകകള്‍ കാഴ്ച്ച വെച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വയോസേവന അവാര്‍ഡ് കൊയിലാണ്ടി നഗരസഭയ്ക്ക്

ഇന്ന്‌ തിരുവനന്തപുരത്ത് വച്ച്‌ നടന്ന ചടങ്ങില്‍ മന്ത്രി ആർ.ബിന്ദുവിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഏറ്റുവാങ്ങി. തിരൂർ വാഗൺ ട്രാജഡി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, സെക്രട്ടറി ഇന്ദു എസ്. ശങ്കരി, ഐ.സി.ഡി.എസ്‌ സൂപ്പർ വൈസർ ഷിബില എന്നിവർ പങ്കെടുത്തു.

Description: Koyilandy Municipal Corporation with Award for Elderly Care