വയനാടിന് സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികളും; മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും


മേപ്പയ്യൂർ : വയനാടിലെ ദുരന്തബാധിതരെ സഹായിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും രം​ഗത്ത് വരുന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. 

പഞ്ചായത്ത് ഓഫിസിൽ ചേർന്ന മേറ്റുമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ തീരുമാനിച്ചത്. പ്രസിഡണ്ട് കെ.ടി.രാജൻ അദ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ മെമ്പർമാർ, മേറ്റുമാർ, അസി സെക്രട്ടരി കെ. ആർ. ശ്രീലേഖ, ഓവർസിയർ ടി.പി.മനീഷ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 17വാർഡുകളിലുമുള്ള മേറ്റുമാർ യോഗത്തിൽ സംബന്ധിച്ചു.