സ്‌കൂള്‍, കുടുംബാരോഗ്യ കേന്ദ്രം, പോലീസ് സ്‌റ്റേഷന്‍ പരിസരം; ഗാന്ധിജയന്തി ദിനത്തില്‍ മേപ്പയ്യൂരിനെ ശുചീകരിച്ച് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കുടുംബ ആരോഗ്യകേന്ദ്രം, വി.ഇ.എം.യു.പി. സ്‌കൂള്‍ നടപ്പാത, മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരം, പാവട്ട് കണ്ടിമുക്ക് അംഗണവാടി നടപ്പാത എന്നിവടങ്ങളില്‍ ശുചീകരണം നടത്തി.

മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്‌മാന്‍ ശുചീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ പങ്കജന്‍ മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റിയാസ് മലപ്പാടി അധ്യക്ഷത വഹിച്ചു. എം.എം അഷ്റഫ്, റാബിയ എടത്തിക്കണ്ടി, കെ.എം.എ അസീസ്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. അജ്‌നാസ് കാരയില്‍, ജാഫര്‍ പുതിയോട്ടില്‍, വി.വി നസറുദ്ധീന്‍, വി.പി ജാഫര്‍, എം.പി അജ്മല്‍, ടി.കെ നബീദ്, മുഹമ്മദ് ഷാദി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.