കൈയ്യടിച്ചും ആര്‍പ്പ് വിളിച്ചും കുട്ടികള്‍; ആവേശമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌ക്കൂളിലെ ‘കുതിപ്പ് 2024’


കൊയിലാണ്ടി: കുട്ടികളെ ആവേശത്തിലാക്കി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ കായികമേള. ‘കുതിപ്പ് 2024’ പേരിട്ട മേള പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി നായനാർ മിനി സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച മേള ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആവേശകരമായ മാർച്ച് പാസ്സില്‍ സതി കിഴക്കയിൽ സല്യൂട്ട് സ്വീകരിച്ചു. ഹെസ് മിസ്ട്രസ്‌ തേജസ്വി വിജയൻ, ബിജു ടി.പി, സുരേഷ് മാസ്റ്റർ, ഷംജ വി.കെ, രാമകൃഷ്ണൻ മാസ്റ്റർ, വിപിൻ കണ്ണമ്പത്ത്, ജാഫർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Description: Chengottukavu East UP School Sports Festival with excitement