യു.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയ്‌ക്കെതിരെ പ്രതിഷേധം; കീഴരിയൂരില്‍ യു.ഡി.എഫിന്റെ പ്രകടനം


കീഴരിയൂര്‍: മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ യു.ഡി.വൈ.എഫ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടം, പി.കെ ഫിറോസ്, മിസ്ഹബ് കീഴരിയൂര്‍ തുടങ്ങിയവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടിയ്‌ക്കെതിരെ കീഴരിയൂരില്‍ പ്രതിഷേധം. നടപടിയ്‌ക്കെതിരെ കീഴരിയൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

യു.ഡി.എഫ് ചെയര്‍മാന്‍ ടി.യുസൈനുദ്ദീന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.സി രാജന്‍, ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ജെ.എസ്.എസ്. നേതാവ് കെ.എം സുരേഷ് ബാബു, ഭാരവാഹികളായ ചുക്കോത്ത് ബാലന്‍ നായര്‍ ,രജിത കടവത്ത് വളപ്പില്‍, പ്രീജിത്ത് ജി.പി, സത്താര്‍ കെ ,സലാം തയ്യില്‍, ശശി കല്ലട, അശോകന്‍.പി.എം, കെ.പി.സ്വപ്നകുമാര്‍, ഷാനിദ് ചങ്ങരോത്ത്, കൂട്ട്യാലി.ടി, അബ്ദു റഹിമാന്‍.കെ.ടി, ഷിനില്‍.ടി.കെ, നന്ദന്‍.ടി, എ.മൊയ്തീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത യു.ഡി.വൈ.എഫ് നേതാക്കളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Summary: keezhariyur UDF protest against Protest against arrest and imprisonment of UDF leaders