കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ 39-മത് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു


കൊയിലാണ്ടി: 2024 ജനുവരി 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ വച്ച്‌ നടക്കുന്ന കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ്റെ 39-മത് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. കെ സി ‘ഗോപാലൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.എം അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.

കെ.മുരളീധരൻ എം.പി, എം.കെ രാഘവൻ എം.പി മുൻ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ മുഖ്യ രക്ഷാധികാരിയായും, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.കെ പ്രവീൺ കുമാറിനെ ചെയർമാനായും 101 അംഗ ‘സ്വാഗതസംഘം രൂപീകരിച്ചു. വർക്കിംങ് ചെയർമാനായി കെ.സി.ഗോപാലൻ മാസ്റ്റർ ജനറൽ കൺവീനറായി ടി. ഹരിദാസൻ, കൺവീനർമാരായി ടി.കെ കൃഷ്ണൻ, വി.ശിവദാസൻ എന്നിവരെ തിരഞ്ഞെടുത്തു.

കെ.രാമചന്ദ്രൻ മാസ്റ്റർ, മുരളി തോറോത്ത്, പി.പി പ്രഭാകരക്കുറുപ്പ്, സി.വിഷ്ണു നമ്പൂരി, വി.സദാനന്ദൻ, എം.വാസന്തി, പി.എം കുഞ്ഞു മുത്തു, എ.ശ്രീമതി, എസ്എം സേതുമാധവൻ, പി.മുത്തു കൃഷ്ണൻ, പി.വി പവിത്രൻ, കെ.സുധാകരൻ, എസ്.കെ പ്രേമകുമാരി, ഡോ പി.ശ്രീമാനുണ്ണി, ഭാസ്കരൻ കോട്ടക്കൽ, രാജേഷ് കീഴരിയൂർ, ശ്രീധരൻ പാലയാട്ട്, അരുൺ മണമൽ, രതീഷ് വെങ്ങളത്ത് കണ്ടി, ചൈത്രം തങ്കമണി, കെ.എം ശ്രീജാ റാണി, രാജീവൻ മഠത്തിൽ, കെ.എം സുമതി, പി.ജിഷ, വി.ടി സുരേന്ദ്രൻ, മനോജ് പയറ്റ് വളപ്പിൽ, കെ.സുരേഷ് ബാബു. ആർ.നാരായണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.