അതിജീവന കഥ പറഞ്ഞ്‌ ‘റീബൂട്ട്’; : പ്രശസ്ത നാടക നടി ജയ നൗഷാദ് രചനയും സംവിധാനം നിര്‍വഹിച്ച ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെങ്ങോട്ട്കാവില്‍ വെച്ച് നടന്നു 


ചെങ്ങോട്ട്കാവ്: പ്രശസ്ത നാടക നടി ജയ നൗഷാദ് രചനയും സംവിധാനം നിര്‍വഹിച്ച ‘റീബൂട്ട്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെങ്ങോട്ട്കാവില്‍ വെച്ച് നടന്നു. ചെങ്ങോട്ട് കാവ് വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടിയിലെ ചലച്ചിത്ര കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ജയ നൗഷാദും ആന്‍സണ്‍ ജേക്കബും അഭിനയിച്ചിരിക്കുന്ന ചിത്രം അതിജീവനത്തിന്റെ കഥ പറയുന്നു. രോഗബാധിതരുടെയും അതിജീവിച്ചവരുടെയും ആത്മവിശ്വാസം ഉയര്‍ത്തുക എന്നത് സാമൂഹ്യമായ ഉത്തരവാദിത്വമാണെന്ന് ചിത്രത്തിലൂടെ സന്ദേശം നല്‍കുന്നു.

ക്യാമറ ജിത്തു കാലിക്കറ്റ്, എഡിറ്റിങ്ങും കളറിങ്ങും പ്രഹ്ലാദ് പുത്തഞ്ചേരി, മ്യൂസിക് ഫിഡല്‍ അശോക്, പോസ്റ്റര്‍ ഡിസൈന്‍ ദിനേശ് യു.എം, ആര്‍ട്ട് മകേശന്‍ നടേരി, പെയിന്റിംഗ് മന്‍സൂര്‍ ചേളന്നൂര്‍ തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍. ചലച്ചിത്ര താരം അപ്പുണ്ണി ശശി, എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും ബിപി മൊയ്തീന്റെ സഹോദരനുമായ ബി.പി റഷീദ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഷാലിന്റെ കലാപ്രകടനവും മറ്റു കലാകാരന്മാരുടെ കലാപരിപാടികളും നടന്നു.