സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 12 ലിറ്റര്‍ മദ്യവുമായി ചെറുവണ്ണൂര്‍ സ്വദേശി കൊയിലാണ്ടി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍


കൊയിലാണ്ടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി ചെറുവണ്ണൂര്‍ സ്വദേശി പിടിയില്‍. മുയിപ്പോത്ത് എരവത്ത് താഴെ വീട്ടില്‍ അബ്ദുല്‍ അസീസ് ആണ് പിടിയിലായത്. കൊയിലാണ്ടിയില്‍ നിന്നുള്ള എക്‌സൈസ് സംഘം പാലച്ചുവട്-മുയിപ്പോത്ത് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

കെ.എല്‍ 56 എന്‍ 9158 നമ്പറിലുള്ള സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിലാണ് മദ്യം കടത്തിയത്. 12 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതിയ്‌ക്കെതിരെ അബ്കാരി കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.

കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.കരുണനും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

Summary: Cheruvannur native Koyilanti caught by excise team with 12 liters of liquor