‘ജനങ്ങളുടെ അനിയന്ത്രിതമായ ആന്റിബയോടിക് ഉപയോഗം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’; സര്‍ക്കാര്‍ തലത്തില്‍ ജനകീയ ബോധവത്കരണം തുടരണമെന്ന് കൊയിലാണ്ടി ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി: പൊതുജനങ്ങളുടെ അനിയന്ത്രിതമായ ആന്റിബയോടിക് ഉപയോഗം വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവത്ക്കരണം നടത്തണമെന്ന് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍.

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ആന്റിബയോടിക് റസിസ്റ്റന്‍സ് ബാക്ടിരിയ്‌കെതിരെയുള്ള ജനകീയ ബോധവല്‍ക്കരണത്തിന് പഞ്ചായത്ത് വാര്‍ഡ് തലം മുതല്‍ സര്‍ക്കാര്‍ ശാസ്ത്രീയ മാര്‍ഗരേഖ പുറത്തിറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


സര്‍ക്കാറിന്റെ ആന്റിബയോടിക് പോളിസി ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും കാര്യക്ഷമമായി കൊണ്ടുപോകുന്നുണ്ടെങ്കിലും പൊതുജനത്തിന്ന് ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അനിയന്ത്രിതവുമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവത്ക്കരണം തുടരേണ്ടതുണ്ട് എന്നും ഫാര്‍മസിസ്റ്റ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.കുടുംബശ്രീ തലത്തിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പി.ടി.എ. കമ്മറ്റികള്‍ എന്നിവിടങ്ങളില്‍ ബോധവല്‍കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കേരളത്തില്‍ ഉടനീളം മുന്‍കൈ എടുക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു

ഏരിയാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി നവീന്‍ലാല്‍ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു. അരുണ്‍രാജ് എ.കെ. സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാഖില ടി.വി അധ്യക്ഷത വഹിച്ചു. മഹമൂദ് മൂടാടി, എം. ജിജീഷ്, ഷഫീഖ്. ടി.വി.കൊല്ലം, റനീഷ് എ.കെ, ശ്രീമണി പി, രവി കെ. നവരാഗ് എന്നിവര്‍ സംസാരിച്ചു.