Category: ആരോഗ്യം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, നിർജലീകരണം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക; കോളറയെകുറിച്ച് അറിയണം ഈ കാര്യങ്ങൾ
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം, ഛർദ്ദി, പേശി വേദന, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി
ആദ്യത്തെ പത്ത് മിനുട്ട് പ്രധാനപ്പെട്ടത്, കടിയേറ്റാല്‍ ഉടനെ കഴുകുക; പേവിഷബാധയെകുറിച്ച് അറിയണം ഈ കാര്യങ്ങൾ
പേവിഷബാധയ്ക്ക് വാക്സിനെടുത്തിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ ആളുകള്‍ ആശങ്കയിലാണ്. മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സല്‍മാൻ ഫാരിസിന്‍റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയ്ക്കും കാലിനും കടിയേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച്
സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ജാഗ്രതാ നിർദേശങ്ങൾ * പകൽ 11 am മുതല്‍ 3 pm
തടി കുറയ്ക്കാം, പ്രമേഹം നിയന്ത്രിക്കാം; ചോറിന് പകരം ഇവ കഴിക്കൂ
മലയാളികള്‍ക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് ചോറ്. ചിലപ്പോഴൊക്കെ മറ്റെന്ത് കഴിച്ചാലും ഒരു നേരമെങ്കിലും ചോറ് കിട്ടിയാല്‍ മതിയെന്നാണ് പലരും ചിന്തിക്കുന്നത്. മിക്കവാറും വീടുകളില്‍ ഉച്ചയ്ക്കും രാത്രിയുമെല്ലാം ചോറ് ആയിരിക്കും ഭക്ഷണം. രാത്രിയില്‍ ചോറ് കഴിക്കുന്നത് മൊത്തത്തിലുള്ള ആറോഗ്യത്തിന് നല്ലതല്ല. ചോറും അരി ഭക്ഷണവും ധാരാളം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. പ്രമേഹമുളഅളവര്‍ അത്താഴത്തിന്
പല്ലുതേയ്ക്കാൻ ബ്രഷിൽ നിറയെ ടൂത്ത് പേസ്റ്റ് എടുക്കുന്നവരാണോ? ഇനി അത് വേണ്ട; വായയുടെ ആരോഗ്യത്തിനായി ചില ടിപ്സ്
ആഗോളതലത്തിൽ വായിലെ രോഗങ്ങൾ മൂലം മുന്നൂറുകോടിയിലേറെ പേർ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു. 1990 മുതൽ 2019 വരെ മാത്രം വായിലെ രോഗങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവർ നൂറുകോടിയിലധികമായിട്ടുണ്ട്. വായയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുമ്പോൾ ഒരാളുടെ ആത്മവിശ്വാസത്തെയും വർധിപ്പിക്കാൻ സാധിക്കുന്നതാണ്. അമിത മധുരത്തിന്റെ ഉപയോഗം, പുകയില ഉപയോഗം, ദന്തശുചിത്വം ഇല്ലായ്മ, മദ്യോപയോഗം തുടങ്ങിയവയാണ് വായിലുണ്ടാകുന്ന പലരോഗങ്ങൾക്കും
ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത; ഹിജാമ ചികിത്സയിലെ അശാസ്ത്രീയത ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു
ഹിജാമ ചികിത്സ എന്ന പരിപാടി ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും പ്രചാരം നേടുകയാണ്. പലരും അറിവില്ലായ്മ കൊണ്ട് ഇത് ചെയ്യാറുണ്ടെങ്കിലും ഇത് പൂര്‍ണമായും അശാസ്ത്രീയമായ ചികിത്സാ രീതിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. യാതൊരു ഫലസിദ്ധിയുമില്ലെന്ന് മാത്രമല്ല, ഇത്തരം ചികിത്സകള്‍ പലപ്പോഴും അപകടകരവുമാണെന്ന് അവര്‍ പറയുന്നു. ഹിജാമയെക്കുറിച്ച് ഇന്‍ഫോക്ലിനിക്ക് എന്ന ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ എഴുതിയ കുറിപ്പ് വായിക്കൂ…
വെയിലേറ്റ് മുഖം കരിവാളിച്ചോ? സണ്‍ ടാന്‍ മാറ്റാം, ഈ പാക്കുകള്‍ പരീക്ഷിച്ചുനോക്കൂ
പുറത്ത് പൊരിവെയിലാണിപ്പോള്‍. ഈ വെയിലത്ത് നടക്കുന്നത് സ്‌കിന്നിന് ഏറെ ദോഷം ചെയ്യും. പതിവായി അമിതമായി വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ടാന്‍ വരും. ടാനിങ് ചര്‍മ്മത്തിന്റെ നിറത്തെ മാത്രമല്ല ബാധിക്കുക, സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പാക്കുകള്‍ പരിചയപ്പെടുത്താം: കറ്റാര്‍ വാഴ ജെല്‍:
മുഖക്കുരുവിന് ഇതുവരെ പരിഹാരമായില്ലേ ? ഇവ പരീക്ഷിച്ച് നോക്കിയേ
സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇക്കാലത്ത് ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരു. അതിനാല്‍ തന്നെ നിങ്ങളില്‍ പലരും മുഖക്കുരു മാറാന്‍ പലവിധ മാര്‍ഗങ്ങളും പരീക്ഷിച്ച് നോക്കിയിട്ടാവും. എങ്കിലിതാ മുഖുക്കുരു മാറാന്‍ ചിലവ് കുറഞ്ഞ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകള്‍. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ്
ഉപയോഗിച്ച എണ്ണതന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു
പണം ലാഭിക്കാനായി ഉപയോഗിച്ച എണ്ണയില്‍ തന്നെ വീണ്ടും ആഹാരം പാകം ചെയ്ത് കഴിക്കാറുണ്ടോ? എന്നാല്‍ ഇത് ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാവും നിങ്ങളില്‍ ഉണ്ടാക്കുക. പ്രത്യേകിച്ച് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണയില്‍ ട്രാന്‍സ്ഫാറ്റുകളുടെ അളവ് വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഉയര്‍ന്ന ചൂടില്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ അതിലെ ആരോഗ്യത്തിന് ഗുണകരമായ ദ്രാവക
ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ കരുതിയിരിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇടവിട്ടുള്ള വേനല്‍മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയാന്‍ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാര ചെടികള്‍ വളര്‍ത്തുന്ന