Category: അറിയിപ്പുകള്‍
റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു
കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. ഇ-പോസ് സെര്‍വറിന്റെ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് നിര്‍ത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് നിര്‍ബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. സെപ്റ്റംബര്‍ 18-നു തുടങ്ങി ഒക്ടോബര്‍ എട്ടിനു തീരുന്ന രീതിയില്‍ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. കാര്‍ഡിലെ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആറു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെന്നാണ് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം,
മൂടാടിയിലെ വിവിധയിടങ്ങളില്‍ നാളെ(7.9.2024) വൈദ്യുതി മുടങ്ങും; വിശദമായി നോക്കാം
മൂടാടി: മൂടാടിയിലെ വിവിധയിടങ്ങളില്‍ നാളെ(7.9.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഖാദി, പോട്ടറി, അര്‍ജുന്‍ ഓയില്‍, മുചുകുന്ന് കോളജ്, ഓറിയോണ്‍, ഡ്യൂറോ പൈപ്പ്, സിഡ്‌കോ, ഗ്രീന്‍സ് , സോമ, നെരവത്ത്, ടെണ്ടര്‍ കോക്കനട്ട് എന്നീ ട്രാന്‍സ് ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുന്നതാണ്. HT ലൈന്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ്
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
തലശ്ശേരി: ധർമടം ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ 2024-2025 വർഷത്തെ ബിരുദ കോഴ്സിൽ സീറ്റൊഴിവ്. ബി എസ് സി കംപ്യൂട്ടേഷൻ മാത്തമാറ്റിക്സ് വിഷയത്തിലാണ് വിവിധ സംവരണ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുള്ളത്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
അധാർ കാർഡ് പുതുക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി 14ന് അവസാനിക്കും
അധാർ കാർഡ് പുതുക്കാത്തവർ എത്രയും പെട്ടെന്ന് കാർഡ് പുതുക്കണം. കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി സ്പെതംബർ 14ന് അവസാനിക്കും. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി കാർഡിലെ വിവരങ്ങൾ ഓരോ പത്ത് വർഷത്തിനിടയിലും അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം പേരും ആധാർ കാർഡ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പയ്യോളി രണ്ടാംഗേറ്റ് നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് അടച്ചിടും, വിശദമായി നോക്കാം
പയ്യോളി: പയ്യോളി റെയില്‍വെ ലെവല്‍ ക്രോസിംഗ് 211-ാം നമ്പര്‍ ഗേറ്റ് (രണ്ടാം ഗേറ്റ്) നാളെ (6.9.2024) മുതല്‍ നാല് ദിവസത്തേക്ക് അടച്ചിടും. രാവിലെ 8 മണി മുതല്‍ 9 ന് വൈകീട്ട് വരെയാണ് രണ്ടാം ഗേറ്റ് അടച്ചിടുക. എല്‍ സി ബും പൂര്‍ണമായും പുതുക്കുന്നതിന്റെ ഭാഗമായാണ് ഗേറ്റ് അടച്ചിടുന്നത്. വാഹന യാത്രികര്‍ ഒന്നാം ഗേറ്റോ, സമീപത്തുള്ള
യൂണിവേഴ്സിറ്റി, ജില്ലാതല കലോത്സവങ്ങള്‍, കായിക മേളകള്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവരാണോ?; ധനസഹായവുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, വിശദമായി അറിയാം
പേരാമ്പ്ര: യൂണിവേഴ്സിറ്റി തല ജില്ലാതല കലോത്സവങ്ങള്‍ കായിക മേളകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിക്കുന്നു. 2023-24 വര്‍ഷം നടന്ന യൂണിവേഴ്സിറ്റി തല – ജില്ലാതല കലോത്സവങ്ങള്‍, കായിക മേളകള്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ
സംസ്ഥാനത്ത് മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
തിരുവന്തപുരം: കേരളത്തിലെ 14 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കോഴിക്കോട് ഉള്‍പ്പെടെ പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കൂടാതെ മറ്റു ജില്ലകളില്‍
പ്രതിമാസം 1,000 രൂപ വീതം, അഭയകിരണം പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം; നോക്കാം വിശദമായി
കോഴിക്കോട്: അശരണരായ വിധകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. www.schemes.wcd.kerala.gov.in ല്‍ വിശദവിവരങ്ങള്‍ ലഭിക്കും. അങ്കണവാടിയിലും ശിശുവികസനപദ്ധതി ഓഫീസുകളിലും
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, പഠന അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കു ധനസഹായം നല്‍കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ് നല്‍കുന്ന വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.suneethi.sjd.kerala.gov.in Summary: Applications are invited for educational financial assistance schemes