Category: അറിയിപ്പുകള്‍

Total 1130 Posts

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം; വിശദമായി അറിയാം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. (CANARA BANK RSETI) 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; വിശദമായി അറിയാം

കോഴിക്കോട്: 2024-2025 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്സിന് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കായി സ്‌കോളര്‍ഷിപ്പ്. ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 30 മുതല്‍ 2025 ജനുവരി മൂന്ന് വരെ നീട്ടി. വിവരങ്ങള്‍ www.ksb.gov.in ല്‍. ഫോണ്‍: 0495-2771881.

നാളെ(23.12.2024) വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള പഞ്ഞാട്ട് സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ (24.12.2024) രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി

മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷ് കിയോസ്‌ക് ധനസഹായം; വിശദമായി അറിയാം

കോഴിക്കോട്: ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2024-25 വര്‍ഷത്തെ പ്രധാന്‍മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ മത്സ്യ വിപണനത്തിനായി ഫിഷ് കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ പദ്ധതി അടങ്കല്‍ തുകയുടെ 40 ശതമാനം സബ്‌സിഡി അനുവദിക്കും. അപേക്ഷിക്കുന്നവര്‍ക്ക് പൊതു നിരത്തിനോട് ചേര്‍ന്ന് സ്വന്തമായോ, 10

കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (21.12.2024) വൈദ്യുതി മുടങ്ങും

അരിക്കുളം: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(21.12.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള ചാലില്‍ പള്ളി ട്രാന്‍സ്‌ഫോര്‍മറിന്റെ പള്ളിയത്ത് കുനി ഭാഗത്തേയ്ക്ക് വരുന്ന എല്‍.ടി ലൈനിന്റ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. പുതിയ എച്ച്.ടി ലൈന്‍ വലിക്കുന്ന വര്‍ക്കിന്റെ ഭാഗമായി

കാര്‍ വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട്: നാളീകേര വികസന കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഡിസംബര്‍ 27. ഫോണ്‍ : 0495 2460350, ഇ മെയില്‍ : [email protected]

കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ , അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (20.12.2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത്  സെക്ഷന്‍, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (20.12.2024) വൈദ്യുതി മുടങ്ങും. വൈദ്യുതി ലൈനുകളിൽ സ്‌പെയ്‌സറുകൾ സ്ഥാപിക്കുന്ന ജോലി ഉള്ളതിനാൽ നാളെ കാക്രാട്ടു കുന്ന് ട്രാൻസ്‌ഫോർമറിനു കീഴിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4മണി വരെ വൈദ്യുതി മുടങ്ങും കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള കീഴരിയൂര്‍, ക്രഷര്‍, കുറുമയില്‍

ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ 2025; വോളണ്ടിയര്‍മാരെ ക്ഷണിച്ചു

തിരുവനന്തപുരം: എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വോളണ്ടിയര്‍മാരെ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. മികച്ച

സൈക്കോളജി പഠിക്കാന്‍ താത്പര്യമുള്ളവരാണോ?; സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ബാലുശ്ശേരി: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട്

കീഴരിയൂര്‍ എം.എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം; അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു

നടുവത്തൂര്‍: കീഴരിയൂര്‍ എംഎല്‍പി സ്‌കൂള്‍ നടുവത്തൂര്‍ 100ാം വാര്‍ഷികത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. ലോഗോ തയ്യാറാക്കുവാന്‍ താല്‍ര്യമുള്ളവര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ 2024 ഡിസംബര്‍ 18 വ്യാഴം രാത്രി 9 മണിക്ക് മുന്‍പായി താഴെ കൊടുത്ത വാട്‌സ് ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. അയക്കേണ്ട ഫോണ്‍ നമ്പര്‍ 9946060599; 9539083564. Summary: Keezhriyur MLP School 100th Anniversary