Category: അറിയിപ്പുകള്‍

Total 1174 Posts

കോഴിക്കോട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും എസ്ബിഐയും സംയുക്തമായി മാര്‍ച്ച് 22 ന് നാദാപുരത്ത് സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാദാപുരം ടൗണില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി സബ്‌സെന്ററിലാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന

തിക്കോടിയിലേയ്ക്കുള്ള യാത്രയ്ക്കിടെ സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങളിയ പേഴ്‌സ് നഷ്ടപ്പെ ട്ടതായി പരാതി

കൊയിലാണ്ടി: തിക്കോടിയിലേയ്ക്കുള്ള യാത്രയ്ക്കിടെ സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങളിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. സില്‍ക്ക് ബസാര്‍ സ്വദേശി ഡാനിഷിന്റെ പേഴ്‌സാണ് നഷ്ടമായത്. 3000 രൂപ, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് എന്നിവ അടങ്ങുന്ന പേഴ്‌സാണ് നഷ്ടമായത്. രാവിലെ 7-8 മണിക്കുള്ളിലാണ് പേഴ്‌സ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കണ്ടുകിട്ടുന്നവര്‍

സൗജന്യ ഭക്ഷണവും താമസവും; അസാപില്‍ മഷീന്‍ ഓപ്പറേറ്റര്‍ കോഴ്‌സില്‍ പരിശീലനം, വിശദമായി അറിയാം

കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനനത്തിനായി അപേക്ഷിക്കാം. മൂന്ന് മാസത്തെ കോഴ്‌സിലേക്ക്m10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.പ്രായ പരിധി: 18-35 വയസ്സ്. പരിശീലന രീതി: ഓഫ്ലൈന്‍ (റെസിഡന്‍ഷ്യല്‍ കോഴ്സ് (താമസവും ഭക്ഷണവും സൗജന്യം) പരിശീലന കേന്ദ്രം: അസാപ്

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; കക്കയത്ത് ബോട്ട് സർവീസ് നിർത്തിവച്ചു

കുറ്റ്യാടി: കക്കയം ഡാമിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്. കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം സെന്ററിൽ ബോട്ട് സർവീസ് നിർത്തിവച്ചു. സർവേയുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾക്ക് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു.

ഇന്നും നാളെയും ചൂട് കൂടും; കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ 2 മുതല്‍ 3 °C വരെ താപനില ഉയരുമെന്ന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു. 2 മുതല്‍ 3 °C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെ ഉയരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; വിശദമായി അറിയാം

കെൽട്രോണിൽ നിരവധി തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ് മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദ വിവരങ്ങൾക്ക്: 8590805260, 0471-2325154. Description: Vocational courses at Keltron; know in

തീപൊള്ളലേറ്റവര്‍ക്ക്‌ കോഴിക്കോട് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി; രജിസ്റ്റര്‍ ചെയ്യാം

കോഴിക്കോട്: തീപൊള്ളലേറ്റവര്‍ക്ക്‌ കോഴിക്കോട്ട് സൗജന്യമായി ശസ്ത്രക്രിയക്ക് അവസരം. തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കടക്കമുള്ള സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പാണ് ഒരുങ്ങുന്നത്. മാർച്ച്‌ 10 വരെ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. സർജറികൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സംസ്ഥാനത്ത്‌ എവിടെയും ഉള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കാവശ്യമായ ഓക്സിജന്‍ സിലിണ്ടര്‍, ഡെന്റല്‍ എക്സ്-റേ ഫിലിം തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലേക്കാവശ്യമായ 75 ബി ടൈപ്പ്, 20 ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടറുകളും നൈട്രസ് ഓക്സൈഡ് സിലിണ്ടറുകളും ഒഴിയുന്ന മുറയ്ക്ക് ഒരു വര്‍ഷത്തേക്ക് നിറക്കുന്നതിനായുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 18 രാവിലെ 11.30. അന്ന് ഉച്ച 12.30 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496-2960241. കൂടാതെ കൊയിലാണ്ടി

ശ്രദ്ധയ്ക്ക്‌; മഞ്ഞ, പിങ്ക് റേഷൻ കാർഡുകാര്‍ 31ന് മുമ്പ് ഇ- കെവൈസി പൂർത്തിയാക്കണം

കോഴിക്കോട്: റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ- കെവൈസി പൂര്‍ത്തിയാക്കണം. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ (AAY, PHH) ഉള്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂര്‍ത്തിയാക്കാത്തവരുടെ റേഷന്‍ വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ളവര്‍ റേഷന്‍കടകള്‍/ താലൂക്ക് സപ്ലൈ ഓഫീസുകള്‍

ചൂടിന്‌ ആശ്വാസമായി വേനല്‍മഴയെത്തുന്നു; കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച വരെ (28/02/2025, 01/03/2025 & 02/03/2025) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ എടുക്കണമെന്ന്‌ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത്