Category: അറിയിപ്പുകള്‍

Total 1059 Posts

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (5.05.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ 11 മണി വരെ പിലാക്കാട്ട് താഴെ, ചെങ്ങോട്ട്ക്കാവ് കനാല്‍, ചെങ്ങോട്ട്ക്കാവ് എം.എം, ചെങ്ങോട്ട്ക്കാവ് പള്ളി, പൊയില്‍ക്കാവ് ഇന്‍ഡസ്, കുഞ്ഞിലാരി പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. എല്‍.ടി ലൈന്‍

കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, ഹിന്ദി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എജുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ 2024 മെയ് 19

കളളക്കടല്‍ പ്രതിഭാസം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, പകരം ഓറഞ്ച് അലര്‍ട്ട്, കോഴിക്കോട് ജില്ലയില്‍ ഇന്ന് രാത്രി താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള- തമിഴ്നാട് തീരത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കൂടാതെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഉഷ്ണ തരംഗ മുന്നറിയിപ്പും പിന്‍വലിച്ചു. എന്നാല്‍ കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഇന്ന് രാത്രി താപനില മുന്നറിയിപ്പുണ്ട്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി തുടരുമെന്നും അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS പ്രഖ്യാപിച്ച അലര്‍ട്ട് ആണ്

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം. എയ്ഡഡ് വിഭാഗത്തില്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, കൊമേഴ്സ്, ബോട്ടണി, ജര്‍മന്‍, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, സംസ്‌കൃതം, ഫിസിക്കല്‍ എജുക്കേഷന്‍ എന്നിവയിലാണ് ഒഴിവ്. അപേക്ഷകര്‍ ഉത്തരമേഖല കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. സെല്‍ഫ് ഫിനാന്‍സ് വിഭാഗത്തില്‍ ഇംഗ്ലീഷ്,

കോഴിക്കോട് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില, ഉഷ്ണതരം​ഗ സാധ്യത; ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ്‌

തിരുവനന്തപുരം: കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ബുധനാഴ്ച രേഖപ്പെടുത്തിയത് സാധാരണയേക്കാൾ ഉയര്‍ന്ന താപനില. കോഴിക്കോട് ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതലും പാലക്കാട് ഉയർന്ന താപനില സാധാരണയെക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ഈ ജില്ലകളിലും സമീപ ജില്ലകളിലും വ്യാഴാഴ്ചയും പ്രത്യേക ശ്രദ്ധ തുടരണം. മറ്റു

 വൈദ്യുതി ഉപഭോഗം കുത്തനെ കൂടി, ഓവര്‍ലോഡ് കാരണം കേടുപാടുകള്‍ തുടര്‍ക്കഥയാവുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് കെ.എസ്.ഇ.ബി. ഓവര്‍ ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് നടത്തേണ്ടിവരുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. ലോഡ് ഷെഡ്ഡിങ്ങ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാളെ ഉന്നതതല സമിതി യോഗം ചേരുന്നുണ്ട് അമിത ലോഡ് കാരണം

കോവിഷീല്‍ഡ് രക്തം കട്ടപിടിക്കാനും, മസ്തിഷ്‌കാഘാതം, ഹൃദയാഘാതത്തിനും സാധ്യത; പിഴവ് സമ്മതിച്ച് അസ്ട്രസെനക്ക കമ്പനി

തിരുവന്തപുരം: കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഡുമായി ബന്ധപ്പെട്ട് കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. കോവിഡ് സമയത്ത് കോവിഷീല്‍ഡ് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി സ്വീകരിച്ചിരുന്നു. അസ്ട്രസെനെക നിര്‍മിച്ച വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്ന്

മുതിര്‍ന്ന പൗരന്മാര്‍ക്ക് ടെക്‌നിക്കല്‍ കോഴ്‌സ്‌; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന കേന്ദ്രത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശനം നല്‍കുന്നു. സിവില്‍ സ്‌റ്റേഷന് എതിര്‍വശത്തുള്ള കേന്ദ്രത്തില്‍ നേരിട്ട് വന്ന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370026, 8891370026 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വെള്ളം കരുതി ഉപയോഗിക്കണേ…; തുറയൂര്‍, ബാലുശ്ശേരി ഉള്‍പ്പെടെ 13 പഞ്ചായത്തുകളില്‍ ഏപ്രില്‍ 29, 30 തിയ്യതികളില്‍ ജലവിതരണം തടസ്സപ്പെടും

കോഴിക്കോട്: ഏപ്രില്‍ 29,30 തിയ്യതികളില്‍ തുറയൂര്‍, ബാലുശ്ശേരി, കോഴിക്കോട് കോര്‍പ്പറേഷനിലും 13 സമീപ പഞ്ചായത്തുകളിലും ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ചക്കിട്ടപ്പാറ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ കാരണം വൈദ്യുതി മുടങ്ങുന്നതിനാലാണ് പെരുവണ്ണാമൂഴി ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള ജലവിതരണം തടസ്സപ്പെടുന്നത്. തുറയൂര്‍, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, കക്കോടി, പെരുവയല്‍, പെരുമണ്ണ,

ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌ക്കരണം; മെയ് മുതല്‍ നടപ്പാക്കാന്‍ ഗതാഗതവകുപ്പ് തീരുമാനം

തിരുവന്തപുരം: ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌ക്കരണം മേയ് മുതല്‍ നടപ്പിലാക്കാന്‍ ഗതാഗതവകുപ്പ് ഉത്തരവ്. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. എന്നാല്‍, ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് തീരുമാനം. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ്