Category: അറിയിപ്പുകള്‍
പരാതി നൽകാം; കൊയിലാണ്ടിയിൽ ഓംബുഡ്സ്മാൻ സിറ്റിംഗ് മെയ് 27ന്
കൊയിലാണ്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി ഓംബുഡ്സ്മാൻ വി പി സുകുമാരൻ സിറ്റിംഗ് നടത്തുന്നു. മെയ് 27ന് രാവിലെ 11ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് പ്രത്യേക സിറ്റിംഗ്. പിഎംഎവൈ ഗുണഭോക്താക്കൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്ക് നേരിട്ട് പരാതികൾ നൽകാം.
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 7, വിശദമായി അറിയാം
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ ഷത്തെ കോഴ്‌സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നാല് വര്‍ഷ ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂണ്‍ 7 ന് ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. സംസ്‌കൃതം വേദാന്തം സംസ്‌കൃതം ജനറല്‍ ഹിന്ദി എന്നിവയാണ് സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസില്‍ നടത്തപ്പെടുന്ന
ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
പത്തനംതിട്ട; ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് (Honours) കോഴ്‌സിന്റെ 2024-28 ബാച്ചിലേക്ക് പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും
ഉയർന്ന തിരമാലയ്ക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാൻ നിർദേശം
കോഴിക്കോട്: കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇതിന്റെ വേഗത സെക്കൻഡിൽ 12 cm നും 52 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ശക്തമായ കാറ്റും മോശം
പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് നഷട്‌പ്പെട്ടതായി പരാതി
കൊയിലാണ്ടി: പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാത്രി 7.30 യോടെയാണ് പേഴ്‌സ് നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 20,000 രൂപയടങ്ങുന്ന പേഴ്‌സാണ് നഷ്ടമായത്. ഇന്നലെ രാത്രി പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്ക് യാത്ര ചെയ്തിരുന്നു. എവിടെ വെച്ചാണ് പേഴ്‌സ് നഷ്ടമായെതന്ന് വ്യക്തമല്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ
ഇനി സുഖമായി യാത്ര ചെയ്യാം; അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു
മാഹി: അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു. അറ്റകുറ്റപ്പണിക്കായി ഏപ്രില്‍ 28നു ആണ് പാലം പൂര്‍ണമായും അടച്ചത്. ആദ്യം മെയ് 10നു തുറക്കും എന്നാണ് അറിയിച്ചത്. പിന്നീട് 18വരെ നീട്ടുകയായിരുന്നു. ടാറിങ് പൂര്‍ണമായും അടര്‍ത്തി മാറ്റി നാലില്‍ രണ്ട് എക്‌സ്പാന്‍ഷന്‍ ജോയിന്റ് പൂര്‍ണമായും രണ്ട് ഭാഗികമായും മാറ്റി. എക്‌സ്പാന്‍ഷന്‍ ജോയിന്റ് കോണ്‍ക്രീറ്റ് കൃത്യമായി ചേരാന്‍
കോഴിക്കോട് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, വരുംദിവസങ്ങളിലെ മഴ മുന്നറിയിപ്പ് നോക്കാം വിശദമായി
കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്നു. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കോഴിക്കോട് ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോഴിക്കോട്, തൃശ്ശൂര്‍ എറണാകുളം കണ്ണൂര്‍ ജില്ലകളിലാണ് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. (64.5 115.5 mm) മഴയ്ക്കും മണിക്കൂറില്‍ 40
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജില്‍ പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതകളും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്-പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് – ഫീറ്റല്‍ മെഡിസിന്‍ ആന്‍ഡ് നിയോനാറ്റോളജി – (ഒരു ഒഴിവ്). യോഗ്യത: എംഡി/ഡിഎന്‍ ബി (റേഡിയോ ഡയഗ്നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോ ഡയഗ്നോസിസ്) ഒരു വര്‍ഷത്തെ പ്രവര്‍ത്തി
മെയ് 18 മുതല്‍ 22 വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, നോക്കാം വിശദമായി
തിരുവനന്തപുരം: മെയ് 18 മുതല്‍ 22 വരെ കേരളത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മെയ് 19 മുതല്‍ 22
പൂക്കാട് നിന്ന് തിരുവങ്ങുരിലേയ്ക്കുളള യാത്രാമധ്യേ തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പൂക്കാട് നിന്ന് തിരുവങ്ങുരിലേയ്ക്കുളള യാത്രാമധ്യേ തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. തിരുവങ്ങൂര്‍ പുതുക്കുളങ്ങര മൊയ്തീന്റെ കറുത്ത നിറമുളള പേഴ്‌സാണ് നഷ്ടപ്പെട്ടത്. ആധാര്‍കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, 700 രൂപ എന്നിവ അടങ്ങുന്ന പേഴ്‌സാണ് കാണാതായത്. ഇന്നലെ രാത്രി 8 മണിയോടെ പൂക്കാട് നിന്നും തുവ്വക്കോട് ഭാഗത്തേയ്ക്കും തിരിച്ച് തിരുവങ്ങൂരേയ്ക്കും പോയിരുന്നു.