Category: അറിയിപ്പുകള്‍

Total 1058 Posts

നീണ്ട സൈറണ്‍ കേട്ടാല്‍ പേടിച്ചോടരുത്‌!! മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: ഇന്ന് നീണ്ട സൈറൺ കേൾക്കുകയാണെങ്കിൽ പൊതുജനങ്ങൾ പേടിക്കരുതെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്‌. അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ സംസ്ഥാനത്ത് ഇന്ന് 85 സൈണുകളാണ് മുഴങ്ങുക. ഇന്ന് രാവിലെയോ ഉച്ചയ്‌ക്കോ ആയിരിക്കും സൈറണുകള്‍ മുഴങ്ങുക. ശബ്ദത്തിനു പുറമേ ലൈറ്റുകളിലൂടെയും മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ

പേര്‍ഷ്യന്‍ വളര്‍ത്തു പൂച്ചയെ കാണ്‍മാനില്ല; കണ്ടുപിടിച്ച് നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ച് അരിക്കുളം സ്വദേശി

അരിക്കുളം: അരിക്കുളം സ്വദേശിയുടെ 3 വയസ്സ് പ്രായമുള്ള തവിട് നിറമുള്ള പേര്‍ഷ്യന്‍ പൂച്ചയെ കാണാനില്ലെന്ന് പരാതി. തങ്ങളുടെ പൂച്ചയെ കണ്ടുപിടിച്ച് നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. അരിക്കുളം പറമ്പത്ത് കൈതവയല്‍ സ്വദേശി നിര്‍മ്മിലിന്റെ വളര്‍ത്തുപൂച്ചയെയാണ് കാണാതായത്. 9.6.2024 രാവിലെ മുതലാണ് കാണാതായത്. കൂട് തുറന്നിട്ട നിലയിലായിരുന്നുവെന്നും സമീപപ്രദേശത്ത് മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്

ബീച്ചിലേക്കുള്ള യാത്രകള്‍ മാറ്റിവെച്ചോളൂ; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ

മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(11.6.2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(11.6.2024) വൈദ്യുതി മുടങ്ങും രാവിലെ 7.30 മുതല്‍ 1 മണി വരെ പുളിയഞ്ചേരി, തെങ്ങില്‍താഴെ, കോവിലേരി, മരളൂര്‍ നെല്ലൂളിത്താഴ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

അരിക്കുളം സെക്ഷന്‍ പരിധിയില്‍ കീഴരിയൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

അരിക്കുളം: കീഴരിയൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നാളെ (11.6.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1മണി വരെ കീഴരിയൂര്‍, ക്രഷര്‍ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈനിന്റെ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

ശ്രദ്ധിക്കണേ, ഇല്ലെങ്കില്‍ ട്രെയിന്‍ മിസ്സാകും; ഇന്നുമുതല്‍ മണ്‍സൂണ്‍ ടൈംടേബിള്‍, 38 തീവണ്ടികളുടെ സമയത്തില്‍ മാറ്റം

വടകര: കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും എന്നതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. മുന്‍കൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍. മഴ കനത്താല്‍ തീവണ്ടികളുടെ വേഗം 40 കിലോമീറ്ററായി

അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ ഇന്ന് യോല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു; വിശദമായി നോക്കാം

കോഴിക്കോട്:  കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം), എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റു സൗജന്യ കോഴ്സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ തുടരുന്നു. ക്ലാസ്സുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. ഫോണ്‍: 0495

സംസ്ഥാനത്ത് മഴ കനക്കുന്നു; കോഴിക്കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളില്‍ ശക്തമായ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കോഴിക്കോട് ഉള്‍പ്പെടെ ഇന്ന് 12 ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വരും

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പ് പ്രവേശനം തുടങ്ങി; കൊയിലാണ്ടിയിലും പരിശീലനം, നോക്കാം വിശദമായി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളിലാണ് ക്യാമ്പ്. ജൂണ്‍ പകുതിയോടെ ക്യാമ്പുകള്‍ ആരംഭിക്കും. ബാഡ്മിന്റണ്‍, ഫുട്ബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ബോക്സിങ്, ജിംനാസ്റ്റിക്സ്, ചെസ്സ്, വോളിബോള്‍, സ്വിമ്മിങ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്.