Category: അറിയിപ്പുകള്‍

Total 1132 Posts

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് ഇവിടങ്ങളില്‍ പ്രവചിച്ചിട്ടുള്ളത്. വരുന്ന

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(23.7.2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(23.7.2024) വൈദ്യുതി മുടങ്ങും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ അരയങ്കാവ്, പോലീസ് സ്റ്റേഷന്‍, പി സി സ്‌കൂള്‍ , കാളക്കണ്ടം, മണമല്‍ പാച്ചിപ്പാലം ദര്‍ശന മുക്ക്, റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗം, പന്തലായനി, അമ്പ്രമോളി, കൂമന്തോട്, കോയാരി, തെരുവത്ത് പീടിക, ഗേള്‍സ് ഹൈസ്‌കൂള്‍,

ജലനിരപ്പ് താഴ്ന്നു; കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കക്കയം: കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.05 മീറ്ററായി താഴ്ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇ-ചെല്ലാന്റെ പേരില്‍ വരുന്ന മെസേജുകളെല്ലാം ഒറിജിനലല്ല, വ്യാജന്മാരെ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും; മുന്നറിയിപ്പുമായി എം.വി.ഡി

കോഴിക്കോട്: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് അക ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാന്റെ പേരില്‍ വ്യാജ എസ്.എം.എസ് മെസേജുകളും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് എം.വി.ഡി മുന്നറിയിപ്പ്. എം.വി.ഡി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.. ഇ-ചെല്ലാന്റെ (E Challan ) പേരില്‍ വ്യാജ മെസേജ് അയച്ച് പണം തട്ടാന്‍

കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്‌. രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുമാണ് സാധ്യത. തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയർന്ന തിരമാലകൾക്കും, കടൽ

ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റ ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ (2024-25) ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കാണ് “ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ” അപേക്ഷ

അടുത്ത 3 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത; കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ ജാ​ഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട്: അടുത്ത 3 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ ജാ​ഗ്രതാ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ

മഴയ്ക്ക് ശമനമില്ല; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത, പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

കക്കയം: കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലേര്‍ട്ട് ഏത് സമയവും റെഡ് അലേര്‍ട്ടായി മാറാന്‍ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധിക ജലം തുറന്നുവിടും. ഈ വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയര്‍ വഴി കുറ്റ്യാടി പുഴയിലെത്തുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്യാനുള്ള

കനത്തമഴ; കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ(19.7.2024) ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടുള്ള സ്‌കൂളുകള്‍ക്ക് നാളെ (വെള്ളി) അവധി ആയിരിക്കുമെന്ന് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചത്.