Category: അറിയിപ്പുകള്‍
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരാണോ?; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ശില്പശാല സംഘടിപ്പിക്കുന്നു
കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. വിജയകരമായി നടപ്പിലാക്കി വരുന്ന കെസ്റു, മള്‍ട്ടിപര്‍പ്പസ്/ ജോബ്ക്ലബ്, നവജീവന്‍, ശരണ്യ, കൈവല്ല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും അപേക്ഷാ ഫോം വിതരണവും ആഗസ്റ്റ് 14 ന് രാവിലെ
വിനോദ സഞ്ചാരികളെ മാടിവിളിച്ച് പച്ചപ്പരവതാനി വിരിച്ച കരിയാത്തുംപാറ; കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കരിയാത്തുംപാറ ടൂറിസം സെന്റര്‍ തുറന്നു
കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസം സെന്റര്‍ തുറന്നു. ഇന്നലെ മുതലാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 മുതല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നു. നിലവില്‍ മഴ കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തുറന്നിരിക്കുന്നത്. എന്നാല്‍ പാറക്കടവ് മേഖലയിലെ പുഴയിലേയ്ക്ക് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ല.
സംസ്ഥാനത്ത് ആഗസ്ത് 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 14 ആം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍
വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍; വിശദമായി നോക്കാം
വടകര: ഐഎച്ച്ആര്‍ഡിയ്ക്ക് കിഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ മുപ്പതോളം സീറ്റുകളില്‍ ആഗസ്റ്റ് 12 ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. www.polyadmission.org മുഖേന നിലവില്‍ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. അപേക്ഷ ഓണ്‍ലൈനായി നല്‍കാത്തവര്‍ www.polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടലിലെ ഹോം
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്തും; ന്യൂനമര്‍ദ്ദത്തിനും മഴ പാത്തിക്കും സാധ്യത, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുകള്‍. തെക്കൻ, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികള്‍ അറിയിക്കുന്നത്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍,
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കോമച്ചൻകണ്ടി ,പയർ വീട്ടിൽ, കാവുവട്ടം , വാളികണ്ടി എന്നീ ട്രാൻസ്ഫോർമറുകളിലാണ് വൈദ്യുതി മുടങ്ങുക. 11 കെ വി ലൈനിൽ വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങുന്നത്.
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (8.8.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (8.8.2024) വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ സംസ്ഥാനപാതയില്‍ കണയങ്കോട് പാലം മുതല്‍ കൊയിലാണ്ടി വരെയും തച്ചംവള്ളി, കൊണ്ടംവള്ളി, പാത്തേരിത്താഴ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക. ഹൈടെന്‍ഷന്‍ ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
കാപ്പാട് ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ മുതല്‍ നിയന്ത്രിത പ്രവേശനം
കോഴിക്കോട്: ജില്ലയില്‍ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ (ആഗസ്റ്റ് 6) മുതല്‍ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്‌സ്, അരീപ്പാറ എന്നിവിടങ്ങളില്‍ ഇത് ബാധകമാണ്. എന്നാല്‍ കക്കയത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തില്‍ ഇറങ്ങാന്‍ അനുമതിയുണ്ടാകില്ല.
നാളെ ബീച്ചിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കിക്കോളൂ..; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത
കോഴിക്കോട്: കേരള തീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ് ആയതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജാഗ്രത നിര്‍ദേശങ്ങള്‍ 1.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അന്വേഷിക്കുകയാണോ? ; നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചൈയിന്‍ മാനേജ്‌മെന്റ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗ് വിത്ത് ഇ – ഗാഡ്‌ജെറ്റ് എന്ന ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്