Category: അറിയിപ്പുകള്‍
മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സീറ്റ് ഒഴിവ്
കുറ്റ്യാടി: മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ സീറ്റൊഴിവ്. ബിഎ ഫങ്ഷനൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റ മാനേജ്മെന്റ്, ബിബിഎ, ബിഎസ്‌സി കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് സീറ്റൊഴിവുള്ളത്. എസ്‌സി, എസ്ടി, ഒബിഎക്സ്, എൽസി, പിഡബ്ല്യുഡി, സ്പോർട്സ് വിഭാഗങ്ങളിലാണ് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ നാളെ കോളജിൽ സമർപ്പിക്കണം.
മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്
ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക് ഐസൊലേഷൻ
ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പെൻഷൻ മസ്റ്ററിംഗ് സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിംഗ് തിയ്യതിനീട്ടി ഉത്തരവിറക്കി സർക്കാർ. 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധിയാണ് 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചത്. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്.
കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ സീറ്റൊഴിവ്; വിശദമായി നോക്കാം
കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബിബിഎ കോഴ്സുകളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലും, പി.ഡബ്ല്യൂ.ഡി വിഭാഗത്തിലും, സ്പോർട്സ് വിഭാഗത്തിലും ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി കോഴ്സുകളിൽ ഈഴവ/ തിയ്യ വിഭാഗത്തിലുമാണ് സീറ്റൊഴിവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ
കെല്‍ട്രോണില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു; വിശദമായി നോക്കാം
കോഴിക്കോട് : കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2301772. [email protected].
കാലിക്കറ്റ് സർവകലാശാല പേരാമ്പ്ര റീജണൽ സെന്ററിൽ സീറ്റൊഴിവ്; നോക്കാം വിശദമായി
പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാല പേരാമ്പ്ര റീജണൽ സെന്ററിൽ എം.സി.എ./ ബി.സി.എ./ ബി.എസ്.ഡബ്ല്യു പ്രോഗ്രാമുകളിൽ ജനറൽ/സംവരണ സീറ്റുകൾ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു. പ്രോഗ്രാമിൽ ഒഴിവുള്ള മുസ്ലിം/ഇ.ഡബ്ല്യു.എസ്./എസ്.സി./ എസ്.ടി. സീറ്റുകളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പ്രവേശനം നേടാം. പ്രവേശനത്തിനായി ആഗസ്ത് 19-ന് സെന്ററിൽ നേരിട്ട് ഹാജരാകണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിഭാഗത്തിൽപെട്ടവർക്ക് ഫീസ് ഇളവുണ്ട്. 9961039127, 85940
ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 20
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പിജി / പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന
വീണ്ടും മഴ കനക്കുന്നു; 12 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത,കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
തിരുവനനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. കാസർകോട്, ആലപ്പുഴ ജില്ലയൊഴികെ മറ്റെല്ലായിടത്തും യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരാണോ?; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ശില്പശാല സംഘടിപ്പിക്കുന്നു
കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. വിജയകരമായി നടപ്പിലാക്കി വരുന്ന കെസ്റു, മള്‍ട്ടിപര്‍പ്പസ്/ ജോബ്ക്ലബ്, നവജീവന്‍, ശരണ്യ, കൈവല്ല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും അപേക്ഷാ ഫോം വിതരണവും ആഗസ്റ്റ് 14 ന് രാവിലെ
വിനോദ സഞ്ചാരികളെ മാടിവിളിച്ച് പച്ചപ്പരവതാനി വിരിച്ച കരിയാത്തുംപാറ; കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കരിയാത്തുംപാറ ടൂറിസം സെന്റര്‍ തുറന്നു
കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസം സെന്റര്‍ തുറന്നു. ഇന്നലെ മുതലാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 മുതല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നു. നിലവില്‍ മഴ കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തുറന്നിരിക്കുന്നത്. എന്നാല്‍ പാറക്കടവ് മേഖലയിലെ പുഴയിലേയ്ക്ക് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ല.