Category: അറിയിപ്പുകള്‍

Total 1058 Posts

കനത്ത മഴ; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല

കോഴിക്കോട്: കനത്ത മഴ കാരണം ഇന്ന് (ബുധനാഴ്ച) കോഴിക്കോട് ജില്ലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രവും പ്രവര്‍ത്തിക്കില്ല. കാപ്പാട്, കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാന്‍ഡ്ബാങ്ക്‌സ്, അരീപ്പാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി ആയിരിക്കും.

കനത്തമഴ; പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ഇവയൊക്കെ

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്രമഴ എന്നത് കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ഇവയൊക്കെ *

മൊകേരി ഗവ. കോളേജിൽ സീറ്റൊഴിവ്; വിശദമായി അറിയാം

മൊകേരി: മൊകേരി ഗവ. കോളേജിൽ മൂന്നാം സെമസ്റ്റർ ബിരുദ, പി.ജി തുടങ്ങി വിവിധ കാറ്റഗറികളിൽ സീറ്റൊഴിവ്‌. ബി.എ ഫങ്‌ഷണൽ ഇംഗ്ലീഷ് (ഓപ്പൺ-1), ബി.എ ഹിസ്റ്ററി(എസ്.ടി -1), ബി.ബി.എ. (എസ്.സി.-1), ബി.എസ്‌സി. കെമിസ്ട്രി – (ഓപ്പൺ 2, എസ്.സി.-2) എം.കോം.(മുസ്‌ലിം -1), എം.എസ്‌സി. മാത്തമാറ്റിക്സ് (എസ്.സി., എസ്.ടി. ഓരോ സീറ്റ് വീതം) എന്നിവയിലാണ് സീറ്റൊഴിവ്‌. പ്രവേശനം ആഗ്രഹിക്കുന്നവർ

കനത്തമഴ; കരിയാത്തുംപാറ, കക്കയം ഹൈഡല്‍ടൂറിസം എന്നിവ അടച്ചു

കൂരാച്ചുണ്ട് : കനത്തമഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെ.എസ്.ഇ.ബി.യുടെ ഹൈഡല്‍ ടൂറിസം, വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും, കരിയാത്തുംപാറ ടൂറിസം സെന്റര്‍ ഇന്ന് തുറക്കില്ല.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; കോഴിക്കോട് ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലും മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്

ഇത്തവണ നമുക്ക് അന്താരാഷ്ട്ര കയാക്കിങ് കാണാന്‍ പോയാലോ? വേറെ എങ്ങുമല്ല, നമ്മുടെ തൊട്ടടുത്ത് തന്നെ; തിയതി മനസ്സില്‍ കുറിച്ചോളൂ..

കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റില്‍ തുഴയെറിയാന്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കര്‍മാര്‍ ജൂലൈ 19 മുതല്‍ എത്തി തുടങ്ങും. ബെഞ്ചമിന്‍ ജേക്കബ് (ഫ്രാന്‍സ്), മനു വാക്രനഗല്‍ (ന്യൂസിലാന്റ്), എറിക് ഹാന്‍സന്‍ (നോര്‍വേ), മാര്‍ട്ടിന റോസ്സി, പൗളോ രോഗ്‌ന (ഇരുവരും ഇറ്റലി), മരിയ കോറിനവ, ഡാരിയ കുഴിസ്‌ചേവ, ആന്റണ്‍ സ്വെഷ്‌നികോവ് (മൂവരും റഷ്യ), മൈക്

സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാനുള്ള ഓട്ടത്തിലാണോ ? എങ്കിലിതാ 20 ലക്ഷം വരെ ലഭിക്കുന്ന വായ്പാ പദ്ധതി; വിശദമായി അറിയാം

കോഴിക്കോട്‌: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക്

ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം; അറിയാം വിശദവിവരങ്ങള്‍

കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടിക്ക് രണ്ട് വയസ്സ് വരെ സാമ്പത്തിക സഹായം നല്‍കുന്ന മാതൃജ്യോതി, ഉന്നത പരീക്ഷകളില്‍ മികച്ച

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത; നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ പുതിയ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിന്റെ ഫലമായാണ് മഴ സാധ്യത. 12-07-2024: കോഴിക്കോട്, കണ്ണൂര്‍,

ഹോട്ടല്‍ മാനേജ്‌മെന്റ് ആണോ താല്‍പ്പര്യം?; മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്, വിശദമായി നോക്കാം

കോഴിക്കോട്: മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മന്റ് മേഖലയിലെ കോഴ്‌സില്‍ സീറ്റൊഴിവ്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് സീറ്റ് ഒഴിവുള്ളത്. ജനറല്‍ വിഭാഗത്തിലും ഒബിസി, എസ്.സി, എസ്.ടി മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ സീറ്റിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.