Category: അറിയിപ്പുകള്‍
ഉത്രാടപാച്ചിൽ മഴയിൽ കുതിരുമോ; കേരളത്തിൽ വരും മണിക്കൂറിൽ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഉത്രാടപാച്ചിലിനിടെ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ്. വരും മണിക്കൂറിൽ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം,
കെല്‍ട്രോണില്‍ നോളേജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590605275, [email protected]. Summary: Applications invited for Vocational Courses at Keltron Knowledge Centre.
കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഓഴിവ്; വിശദമായി നോക്കാം
കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഒന്നാം വര്‍ഷ എം.എസ്.സി കെമിസ്ട്രി, എംകോം കോഴ്‌സുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 11 ബുധനാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. Summary: Seat Vacancy in
കൊയിലാണ്ടിയില്‍ വെച്ച് ബൈക്ക് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍വെച്ച് ബൈക്ക് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. നന്തിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഫാദില്‍ ഇക്ബാലിന്റെ വിവോ ഫോണ്‍ ആണ് ഇന്ന് രാവിലെ നഷ്ടപ്പെട്ടത്. കൊല്ലത്തുനിന്നും കൊയിലാണ്ടിയിലേയ്ക്കുളള യാത്രയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായിരിക്കുന്നത്. ഫോണിന് പിറകില്‍ ഫാദില്‍ ഇക്ബാല്‍ എന്ന പേര് എഴുതിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി
വിദ്യാർഥികൾക്കായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരം; സെപ്തംബര്‍ 28ന് സ്‌ക്കൂള്‍തല മത്സരം
വടകര: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിപ്പിക്കുന്നു. പതിന്നാലാമത് സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരത്തിന്റെ മുന്നോടിയായി സ്‌ക്കൂള്‍തല ക്വിസ് മത്സരം 28-ന് സ്കൂളുകളിൽ നടക്കും. ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മൂന്ന് വിദ്യാർഥികൾക്ക് ഒരു ടീമായി ഒക്ടോബർ 26-ന് നടക്കുന്ന താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം. വിദ്യാർഥികളുടെ പേര്
പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു വെച്ച് കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊല്ലം സ്വദേശി സഞ്ജുവിന്റെ പേഴ്‌സാണ് നഷ്ടമായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാവാം പേഴ്‌സ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സില്‍ ആധാര്‍കാര്‍ഡ്, എ.ട.ി.എം കാര്‍ഡ്, ഡ്രെവിംഗ് ലൈസന്‍സ്, അയ്യായിരം രൂപ എന്നിവ
റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു
കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. ഇ-പോസ് സെര്‍വറിന്റെ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് നിര്‍ത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് നിര്‍ബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. സെപ്റ്റംബര്‍ 18-നു തുടങ്ങി ഒക്ടോബര്‍ എട്ടിനു തീരുന്ന രീതിയില്‍ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. കാര്‍ഡിലെ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആറു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെന്നാണ് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം,
മൂടാടിയിലെ വിവിധയിടങ്ങളില്‍ നാളെ(7.9.2024) വൈദ്യുതി മുടങ്ങും; വിശദമായി നോക്കാം
മൂടാടി: മൂടാടിയിലെ വിവിധയിടങ്ങളില്‍ നാളെ(7.9.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഖാദി, പോട്ടറി, അര്‍ജുന്‍ ഓയില്‍, മുചുകുന്ന് കോളജ്, ഓറിയോണ്‍, ഡ്യൂറോ പൈപ്പ്, സിഡ്‌കോ, ഗ്രീന്‍സ് , സോമ, നെരവത്ത്, ടെണ്ടര്‍ കോക്കനട്ട് എന്നീ ട്രാന്‍സ് ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുന്നതാണ്. HT ലൈന്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ്
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
തലശ്ശേരി: ധർമടം ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ 2024-2025 വർഷത്തെ ബിരുദ കോഴ്സിൽ സീറ്റൊഴിവ്. ബി എസ് സി കംപ്യൂട്ടേഷൻ മാത്തമാറ്റിക്സ് വിഷയത്തിലാണ് വിവിധ സംവരണ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുള്ളത്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.