Category: അറിയിപ്പുകള്‍
കെല്‍ട്രോണിലും കോഴിക്കോട് ഗവ. ഐടി.ഐ യിലും വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകള്‍ വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സിന്റെ കാലാവധി മൂന്ന് മാസം. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584. ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴിക്കോട്
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയുൾപ്പടെ ആറ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് യെല്ലോ അലർട്ട് ഉള്ള മറ്റു ജില്ലകൾ. തുലാവർഷമായതിനാല്‍ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതല്‍ മഴ
റേഷന്‍ കാര്‍ഡ് മസ്റ്ററിംങ് ഇനിയും പൂര്‍ത്തിയാക്കിയില്ലേ..; ഇല്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ ലഭിക്കില്ലെന്ന് കേന്ദ്രമുന്നറിയിപ്പ്, ഇനി മൂന്ന് നാള്‍ കൂടി
കോഴിക്കോട്: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് നാള്‍കൂടി. ഒക്ടോബര്‍ 3 മുതല്‍ എട്ട് വരെയാണ് മസ്റ്ററിങിനായി അനുവധിച്ച സമയം. രണ്ടുനാള്‍ പിന്നിടുമ്പോഴും മസ്റ്ററിംങിനായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍ഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡ് അംഗങ്ങള്‍ക്കാണ് കെ.വൈ.സിക്കായി (മസ്റ്ററിങ്) 3 മുതല്‍ 8 വരെ അനുവദിച്ച സമയം.
ഗതാഗതനിയമന ലംഘനത്തിനുള്ള പിഴ യഥാസമയം അടയ്ക്കാത്തവരാണോ?; എങ്കില്‍ അടയ്ക്കുവാന്‍ അവസരം, മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു
വടകര: ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകള്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ
പ്ലസ്ടു കഴിഞ്ഞവരാണോ? ; ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി നോക്കാം
കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു/വിഎച്ച്എസ്ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് അര്‍ഹരായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒബിസി/എസ്ഇബിസി/മുന്നോക്ക സമുദായങ്ങളിലെ
റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ ഇന്ന് മുതല്‍; പ്രത്യേക ബൂത്തുകള്‍ ഒരുക്കുന്നു
കോഴിക്കോട്: ജില്ലയില്‍ എന്‍എഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും.എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡ് ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഇ പോസ് മെഷീന്‍ മുഖാന്തിരം ആധാര്‍
കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ 2024-25 വര്‍ഷത്തെ ലാപ്ടോപ്പ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള/കേന്ദ്ര സര്‍ക്കാര്‍ എന്‍ട്രന്‍സുകള്‍ മുഖേന കേരളത്തിലെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എംബിബിഎസ്, ബിടെക്, എംടെക്, ബിഎഎംഎസ്, ബിഡിഎസ്, BVSC&AH, BArch, MArch, പിജി ആയുര്‍വേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി, എംഎസ്, എംഡിഎസ്, MVSC&AH, എംബിഎ, എംസിഎ
ചാറ്റ്ജിപിടിയുമായി ഇനി അനായാസം ചാറ്റ് ചെയ്യാം; വൈകാരികമായി ആശയവിനിമയം നടത്താനാകുന്ന പുതിയ വോയിസ് മോഡ് വരുന്നു
ചാറ്റ്ജിപിടിയുമായി സ്വഭാവിക രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ്ഡ് വോയ്സ് മോഡ് രംഗത്ത്. എഐ ജിപിടി 4ൻറെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് സൂചന. നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്‌സ്‌മോഡിന് അടയാളമായി കാണിച്ചിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റനുസരിച്ച് അഡ്വാൻസ്ഡ് വോയ്‌സ് മോഡിൽ അത് നീല നിറത്തിലുള്ള ഗോളമാകും.
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ചങ്ങരോത്ത് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാളെ നടക്കുന്ന പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിശദമായി അറിയാം
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് നാളെ( സെപ്റ്റംബര്‍ 28) ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ (സെന്റര്‍-1), (സെന്റര്‍-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. ഇവിടെ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റര്‍-1) (രജിസ്റ്റര്‍ നമ്പര്‍
മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്
മൊകേരി: മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്. ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലിഷ് കോഴ്സിൽ എസ്ടി, പിഡബ്ല്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്‌സിൽ ഇഡബ്ല്യുഎസ്, ഇടിബി, ഒബിഎച്ച്, എസ്ടി, പിഡബ്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എസ്‌സി വിഭാഗത്തിൽ 3 സീറ്റും ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള