Category: അറിയിപ്പുകള്‍

Total 1054 Posts

നാളെ ബീച്ചിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കിക്കോളൂ..; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

കോഴിക്കോട്: കേരള തീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ് ആയതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജാഗ്രത നിര്‍ദേശങ്ങള്‍ 1.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അന്വേഷിക്കുകയാണോ? ; നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചൈയിന്‍ മാനേജ്‌മെന്റ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗ് വിത്ത് ഇ – ഗാഡ്‌ജെറ്റ് എന്ന ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്

പത്ത് കന്നുകാലികളെ വരെ ഇനി കർഷകർക്ക് ലൈസൻസില്ലാതെ വളർത്താം; ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ ഇളവ്, കൂടുതൽ അറിയാം

തിരുവനന്തപുരം: ഇനി പത്ത് കന്നുകാലികളെ വരെ കർഷകർക്ക് ലൈസൻസ് എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതല്‍ ഇളവുനല്‍കി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങള്‍ സർക്കാർ ഭേദഗതി ചെയ്തു.അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പത്തിലധികം മൃഗമുള്ള കന്നുകാലി ഫാമിന് ലൈസൻസ് ആവശ്യമാണ് എന്നാക്കി മാറ്റി. ആട്

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് ആറ് മുതല്‍; നോക്കാം വിശദമായി

കോഴിക്കോട്‌: പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളിൽ നടക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ 31 ന് വൈകിട്ട് 4 മണി വരെ നൽകിയിരുന്നു. ഇത്തരത്തിൽ ആകെ ലഭ്യമായ 23908 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 23507 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള

കോഴിക്കോട് ഐ.എച്.ആര്‍.ഡി യില്‍ സ്പോര്‍ട്‌സ് ക്വാട്ടയില്‍ സീറ്റ് ഒഴിവ്; വിശദമായി നോക്കാം

കോഴിക്കോട്: ഐ.എച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച സ്പോര്‍ട്‌സ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 0495-2765154.

ഉരുള്‍പൊട്ടലില്‍ മാനസികമായി തകര്‍ന്നവര്‍ക്ക് തണലേകാന്‍; യുവജന കമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ഉരുള്‍പൊട്ടല്‍ ബാധിതപ്രദേശങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെ കൗണ്‍സിലിംഗ്, തെറാപ്പി, മെഡിക്കേഷന്‍ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യുവജന കമ്മീഷന്‍ വെബ്സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാം. ഗൂഗിള്‍ ഫോം en¦v

മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (02.08.2024) അവധി

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ 02.08.2024 കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. മഴക്കാല മുന്നറിയിപ്പുകള്‍ക്ക് ആധികാരിക സ്രോതസ്സുകള്‍ മാത്രം ആശ്രയിക്കുക. അടിയന്തിര ഘട്ടങ്ങളില്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്‌; തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ മഴക്കാലമയാതുകൊണ്ടുതന്നെ ക്യാമ്പില്‍ കഴിയുന്നവര്‍ ആരോഗ്യ ശുചിത്വം പാലിക്കണമെന്നും ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ *വ്യക്തിശുചിത്വം പാലിക്കുക *തുറസ്സായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക *ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം

ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കും

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നു; നാളെ(01.08.2024) യെല്ലോ അലര്‍ട്ട്

കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നാളെ(1.8.2024) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കൂടാതെ എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ