Category: അറിയിപ്പുകള്‍

Total 1054 Posts

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കോ നേരിയ മഴയ്‌ക്കൊ സാധ്യതയുണ്ടെന്നും

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.8.2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി:  കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.8.2024) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകീട്ട് 3 മണി വരെ പൊയില്‍ക്കാവ് ടൗണ്‍, പൊയില്‍ക്കാവ് ആര്‍.കെ, അരോമ പമ്പ്, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌കൂല്‍, കരിവീട്ടില്‍ താഴെ, കരിവീട്ടില്‍ ടവര്‍. എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ് ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് പാര്‍ട്ണര്‍ഷിപ്പ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിലേക്ക് 2024-25 അധ്യയനവര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744115221. Description: Applications are invited for Professional Diploma in Interior Designing Course at Polytechnic

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; തീയതി നീട്ടി

കോഴിക്കോട്: സ്‌കോള്‍-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതികള്‍ നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ www.scolekerala.org യില്‍ ലഭ്യമാണ്. ഓണ്‍ലൈനായി നിലവില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം

മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സീറ്റ് ഒഴിവ്

കുറ്റ്യാടി: മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ വിഭാ​ഗത്തിൽ സീറ്റൊഴിവ്. ബിഎ ഫങ്ഷനൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റ മാനേജ്മെന്റ്, ബിബിഎ, ബിഎസ്‌സി കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് സീറ്റൊഴിവുള്ളത്. എസ്‌സി, എസ്ടി, ഒബിഎക്സ്, എൽസി, പിഡബ്ല്യുഡി, സ്പോർട്സ് വിഭാഗങ്ങളിലാണ് നിലവിലുള്ള ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ നാളെ കോളജിൽ സമർപ്പിക്കണം.

മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാ​ഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്

ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക് ഐസൊലേഷൻ

ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പെൻഷൻ മസ്റ്ററിംഗ് സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിംഗ് തിയ്യതിനീട്ടി ഉത്തരവിറക്കി സർക്കാർ. 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധിയാണ് 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചത്. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്.

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ സീറ്റൊഴിവ്‌; വിശദമായി നോക്കാം

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്‌. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബിബിഎ കോഴ്സുകളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലും, പി.ഡബ്ല്യൂ.ഡി വിഭാഗത്തിലും, സ്പോർട്സ് വിഭാഗത്തിലും ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി കോഴ്സുകളിൽ ഈഴവ/ തിയ്യ വിഭാഗത്തിലുമാണ് സീറ്റൊഴിവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ

കെല്‍ട്രോണില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു; വിശദമായി നോക്കാം

കോഴിക്കോട് : കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2301772. [email protected].

കാലിക്കറ്റ് സർവകലാശാല പേരാമ്പ്ര റീജണൽ സെന്ററിൽ സീറ്റൊഴിവ്; നോക്കാം വിശദമായി

പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാല പേരാമ്പ്ര റീജണൽ സെന്ററിൽ എം.സി.എ./ ബി.സി.എ./ ബി.എസ്.ഡബ്ല്യു പ്രോഗ്രാമുകളിൽ ജനറൽ/സംവരണ സീറ്റുകൾ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു. പ്രോഗ്രാമിൽ ഒഴിവുള്ള മുസ്ലിം/ഇ.ഡബ്ല്യു.എസ്./എസ്.സി./ എസ്.ടി. സീറ്റുകളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പ്രവേശനം നേടാം. പ്രവേശനത്തിനായി ആഗസ്ത്‌ 19-ന് സെന്ററിൽ നേരിട്ട് ഹാജരാകണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിഭാഗത്തിൽപെട്ടവർക്ക് ഫീസ് ഇളവുണ്ട്. 9961039127, 85940