Category: പേരാമ്പ്ര

Total 994 Posts

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പേരാമ്പ്ര സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമം; കത്തികൊണ്ട് കഴുത്തില്‍ കുത്തി, യുവതിയ്ക്ക് പരിക്ക്

പേരാമ്പ്ര: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ

പേരാമ്പ്രയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; നമ്പ്രത്തുകര സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്ക്‌

പേരാമ്പ്ര : പേരാമ്പ്ര വടകര റോഡിലെ ഹൈസ്കൂൾ റോഡ് ജങ്‌ഷനിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നമ്പ്രത്തുകര സ്വദേശികളായ കോഴിപുറത്ത് സുബിൻ, തേരിത്തറയിൽ കുഞ്ഞിരാമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Description: Car accident on Perampra Vadakara Road

അറബിക് കലോത്സവത്തില്‍ കാല്‍നൂറ്റാണ്ടിലധികമായി തുടരുന്ന ജൈത്രയാത്ര: ഒന്നാം സ്ഥാനം നിലനിര്‍ത്തി നൊച്ചാട് വീണ്ടും ചരിത്രമെഴുതി

പേരാമ്പ്ര: ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള അറബിക് കലോത്സവത്തില്‍ 89 പോയിന്റ് നേടി അറബിക് കലോത്സവത്തില്‍ ഓവറോള്‍ കീരീടം നിലനിര്‍ത്തി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 25 വര്‍ഷമായി അറബിക് കലോത്സവത്തില്‍ ഉപജില്ലാ തലത്തില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ കിരീടം നിലനിര്‍ത്തുന്നുണ്ട്. പോയിന്റ് നിലയില്‍ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒപ്പമെത്തി ഓവറോള്‍ കിരീടം

മണിയൂർ മുടപ്പിലാവിലെ അനുരൂപിന്റെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കി പോലീസ് സംഘടന; വീടിന്റെ താക്കോൽ സ്പീക്കർ എ.എൻ ഷംസീർ കുടുംബത്തിന് കൈമാറി

മണിയൂർ: ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ പേരാമ്പ്ര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ മണിയൂർ മുടപ്പിലാവിൽ കൂത്തപ്പള്ളി താഴെ കുനി അനുരൂപിൻ്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കേരള പോലീസ് അസോസിയേഷൻ. രളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണ വലയം തീർത്തു കൊണ്ട് മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന പോലീസ് സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, പോലീസ് ഉദ്യോഗസ്ഥർക്ക്

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം; ഇടിച്ചത് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സുകള്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പേരാമ്പ്രയ ശിവശക്തി ടയേര്‍സിന് മുന്‍വശത്ത് വെച്ചാണ് അപകടം ഉണ്ടായത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന സിഗ്മ ബസ് അതേ ദിശയില്‍ സഞ്ചരിച്ച ബിടിസി ബസ്സിന് പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തില്‍ സിഗ്മ ബസ്സിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസ്

എരവട്ടൂരില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ തള്ളി; ആശുപത്രി മാലിന്യങ്ങളടക്കം രഹസ്യമായി കുഴിച്ചിട്ടെന്നും നാട്ടുകാര്‍

പേരാമ്പ്ര: പഞ്ചായത്തിലെ 17-ാം വാര്‍ഡായ എരവട്ടൂര്‍ പൊയിലടത്തില്‍ താഴെ ഇടവഴിയില്‍ രാത്രിയില്‍ അനധികൃതമായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം. ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമല്ല, മറ്റ് അപകടകരമായ രോഗകാരികളായ മാലിന്യങ്ങളും ഇവിടെ കഴിഞ്ഞദിവസം രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

വെള്ളിയൂര്‍ ടൗണില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ത്ത നിലയില്‍; കലോത്സവം തകര്‍ക്കാനുള്ള ശ്രമമെന്ന് സി.പി.എം

പേരാമ്പ്ര: പേരാമ്പ്ര ഉപ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതംചെയ്ത് എസ്എഫ്‌ഐ വെള്ളിയൂര്‍ ടൗണില്‍ സ്ഥാപിച്ച ബോര്‍ഡുകളും ഗേറ്റും രാത്രിയുടെ മറവില്‍ കോണ്‍ഗ്രസ് നശിപ്പിച്ചതായി പരാതി. ചൊവ്വഴ്ച അര്‍ധരാത്രിയിലാണ് ബോര്‍ഡുകളും മറ്റു പ്രചാരണ സാമഗ്രികളും നശിപ്പിച്ചത്. കലോത്സവത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം തുടക്കം മുതല്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം നൊച്ചാട് സൗത്ത്

“നൊച്ചാട് ഹയർ സെക്കൻ്ററി സ്‌കൂള്‍ മികച്ച മാതൃക”; പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ ടി.പി രാമകൃഷ്ണൻ എം.എൽ.എ

വെള്ളിയൂർ: നൊച്ചാട് ഹയർ സെക്കൻ്ററി സ്‌കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയും പേരാമ്പ്ര എം.എൽ.എയുമായ ടി.പി രാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ സന്ദേശം, ഭരണ ഘടനയുടെ ആമുഖം എല്ലാവരെയും ഓർമ്മിപ്പിക്കുവാനും, എല്ലാവരിലും എത്തിക്കുവാനും കഴിയത്തക്ക രീതിയിലുള്ള വലിയ സാമൂഹ്യ ഉത്തരവാദിത്തം ഈ കലോത്സവുമായി ബന്ധപ്പെട്ട്

പേരാമ്പ്ര പോലീസ് സ്റ്റേഷൻ വിദ്യാർത്ഥികളുടെ കസ്റ്റഡിയിൽ; പാറാവ് , ജി ഡി ചുമതല ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി

പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഭരണം തങ്ങളുടെ കൈകളിൽ ഭദ്രമാക്കി വിദ്യാർത്ഥികൾ. പാറാവ് , വയർലൈൻസ്, ജി ഡി ചുമതല ഒപ്പം ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനായാണ് വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ 89 എസ് പി

പേരാമ്പ്ര ബൈപ്പാസിൽ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പില്‍ വീണു; നാല് പേര്‍ക്ക് പരിക്ക്‌

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും പറമ്പിലേക്ക് വീണ്‌ അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. അശ്വിനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡ് റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണില്‍ ഇടിച്ച് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കടമേരി