Category: പേരാമ്പ്ര
എകരൂലില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; കരുമല സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു
എകരൂല്‍: ബസും കാറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂലില്‍ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നും വരികയായിരുന്നു ബിജുവിന്റെ സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി
ഭവന നിര്‍മ്മാണത്തിനായി 4 ലക്ഷം; പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം
പേരാമ്പ്ര: പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതികളുടെ പേരാമ്പ്ര പഞ്ചായത്ത് ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതി സംബഡിച്ച് വി.ഇ.ഓ കെ. ബിജു വിശദീകരിച്ചു. 113 ജനറല്‍ വിഭാഗത്തിനുള്ള വീടുകളും 120 എസ്.സി, എസ്.ടി വിഭാഗത്തിനുമുള്ള വീടുകളുമാണ് അനുവദിച്ചത്. 72000 രൂപ കേന്ദ്ര വിഹിതവും 3,
ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസ്; മോഷണ ശേഷം പ്രതി ട്രെയിന്‍മാര്‍ഗം ബീഹാറിലേയ്ക്ക് രക്ഷപ്പെട്ടു, രണ്ട് മാസത്തിലധികം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതിയെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും സാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്
മേപ്പയൂര്‍: ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളില്‍ ഒരാളെ ബീഹാറില്‍ വച്ച് സാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്. ബീഹാര്‍ കിഷന്‍ ഗഞ്ച് ജില്ലയിലെ മങ്കുര ബാല്‍വാടങ്കി ഹൗസില്‍ മുഹമ്മദ് മിനാര്‍ ഉല്‍ഹഖ്(24)ആണ് അറസ്റ്റിലായത്. ജൂലൈ ആറിനാണ് കേസിനാസ്പദമായ കവര്‍ച്ച നടക്കുന്നത്. ജൂലൈ അഞ്ചിന് ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ മുഹമ്മദ് മിനാര്‍ ഉല്‍ഹഖ് ജൂലൈ 6
പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റലിലെ ജീവനക്കാരിയായ കായണ്ണ കുട്ടന്‍പൊയില്‍ മീത്തല്‍ പ്രസീത (41)നും മകന്‍ അമല്‍ ദേവ് (17)നുമാണ് പരിക്കേറ്റത്. ബൈപ്പാസില്‍ ഇ.എം.എസ് ഹോസ്പിറ്റല്‍ ജങ്ഷന് സമീപം രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ഹാന്‍ഡ്
ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; പേരാമ്പ്ര മുളിയങ്ങലില്‍ റോഡില്‍ തെറിച്ചുവീണ് എട്ടാംക്ലാസുകാരന് പരിക്ക്
പേരാമ്പ്ര: ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ഥിക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.50ന് മുളിയങ്ങല്‍ ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ പേരാമ്പ്ര വാളൂര്‍ ചെക്യോട്ട് ഹാമിദ് (13)നാണ് പരിക്കേറ്റത്. ഹാമിദിന്റെ ഇടതുകൈ പൊട്ടിയിട്ടുണ്ട്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന എസ്റ്റീം ബസില്‍ നിന്നാണ്
പേരാമ്പ്ര പാലേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവില്പന; മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ മാരകലഹരിമരുന്നുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയില്‍. നാദാപുരം കരിങ്കാണിന്റവിട ഷഹീറാണ് പോലീസിന്റെ പിടിയിലായത്. 18 ഗ്രാം എം.ഡി.എം.എ യും കാല്‍ കിലോഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.പാലേരിയിലെ ഒരു സ്വകാര്യ കോളജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്നിരുന്ന ഇയാള്‍ കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടില്‍ നിന്നാണ് പോലീസിന്റെ പിടിയിലായത്.
മന്ത്രവാദ ചികിത്സയുടെ പേരില്‍ പതിനാലുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം; കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിയായ പൂജാരി അറസ്റ്റില്‍
ചങ്ങരോത്ത്: മന്ത്രവാദ ചികിത്സയുടെ പേരില്‍ പതിനാലുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ് (49) ആണ് അറസ്റ്റിലായത്. വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണുഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. പതിനാലുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകള്‍ കൂടി നടത്തുന്നയാളാണ് വിനോദ്. പരാതിക്കാരിയും മാതാപിതാക്കളും
മുക്കുപണ്ടം പണയംവെച്ച് പണംതട്ടാന്‍ ശ്രമം; പേരാമ്പ്ര എടവരാട് സ്വദേശി പിടിയില്‍
പേരാമ്പ്ര: പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 11.510 മില്ലി ഗ്രാം തൂക്കംവരുന്ന മുക്കുപണ്ടം പണയംവെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് ജീവനക്കാര്‍
പേരാമ്പ്രയില്‍ സ്വര്‍ണ വ്യാപാരിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ്; 3.2കോടി രൂപ പിടിച്ചെടുത്തു
പേരാമ്പ്ര: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ 3.22കോടി രൂപ പിടിച്ചെടുത്തു. ചിരുതകുന്ന് ഭാഗത്തുള്ള സ്വര്‍ണ മൊത്തവ്യാപാരിയുടെ ഫ്‌ലാറ്റിലാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണ വ്യാപാരിയായ ദീപക് ശങ്കര്‍, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്ന് ഹോണ്ട വെന്യൂ കാറും സംഘം പിടിച്ചെടുത്തിട്ടുണ്ട്. കാറിലെ രഹസ്യ അറയില്‍ ഭൂരിഭാഗം പണവും
ജീവിതത്തിനും മരണത്തിനുമിടയിലെ നാഴികദൂരം! പിടിവള്ളിയായത് ‘പൈപ്പ്’; നൊച്ചാട് വാല്യക്കോട്ടെ ലീലയ്ക്ക് ഇത് പുനര്‍ജന്മം
പേരാമ്പ്ര: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍….ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ പിടിവള്ളിയായത് പമ്പ് സെറ്റിലെ പൈപ്പ്. നൊച്ചാട് വാല്യക്കോട് അമ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വയോധികയെ മിനിറ്റുകള്‍ക്കുള്ളില്‍ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 10.59ഓടെയാണ് സ്റ്റേഷനിലേക്ക് ഒരാള്‍ കിണറ്റില്‍ അബദ്ധത്തില്‍ വീണെന്ന ഫോണ്‍ കോള്‍ വരുന്നത്. ഉടന്‍ തന്നെ