Category: പേരാമ്പ്ര

Total 994 Posts

ഡ്രൈവിംഗ് പരിശീലനത്തിനിടെ പേരാമ്പ്രയില്‍ സ്‌കൂട്ടറിന് തീപിടിച്ചു

പേരാമ്പ്ര: പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പേരാമ്പ്ര ഡ്രൈവിംഗ് സ്‌കൂളിന്‍റെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന സ്‌കൂട്ടറിനാണ് തീപിടിച്ചത്. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിനു പുറകുവശത്തുള്ള ഗ്രൗണ്ടില്‍ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്‌കൂട്ടറിനുള്ളില്‍ പുക ഉയരുകയും പിന്നീട് തീ പടര്‍ന്ന് കത്തുകയുമായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍നിന്നും അഗ്നിരക്ഷാ സേനയെത്തിതീ അണക്കുകയായിരുന്നു. അസിസ്റ്റന്‍റ്

പേരാമ്പ്രയില്‍ ‘അസറ്റ് പേരാമ്പ്ര’യുടെ എൻ.എം.എം.എസ് കോച്ചിംഗ് ക്യാമ്പ്; പങ്കെടുത്തത് ആയിരത്തിലധികം വിദ്യാർത്ഥികൾ

പേരാമ്പ്ര: അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിൽ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ ടി. സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ നേട്ടത്തിനായി ആവിഷ്കരിച്ച ക്യാമ്പിലൂടെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് മികച്ച വിദ്യാഭ്യാസം

ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വാഗ്ദാനം; നാദാപുരം പേരോട് സ്വദേശിനിക്ക് നഷ്ടമായത്‌ പതിനേഴര ലക്ഷം

നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി. പേരോട് ത്രിക്കലേശ്വരം എൻ ജ്യോതിക്കാണ് പണം നഷ്ടമായത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . 12 തവണകളിലായി ബാങ്ക് ഇടപാട് നടത്തി. ഇതിലൂടെ അക്കൗണ്ടിൽ നിന്ന് 17,55, 780 രൂപ നഷ്ടമായതായാണ് പരാതിയിൽ

പേരാമ്പ്ര പന്തിരിക്കരയിൽ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയില്‍ കാട്ടുപന്നിയിടിച്ചു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

പേരാമ്പ്ര: പന്തിരിക്കര പള്ളിക്കുന്നില്‍ കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മുള്ളൻകുന്ന് സ്വദേശി കല്ലുള്ള പറമ്ബില്‍ റിനീഷാണ് (41) അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 10ന് കടിയങ്ങാട് നിന്ന് പന്തിരിക്കരയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാർ പന്തിരിക്കരയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ

‘മഹാത്മജിയുടെ ജീവിതം തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന് പഠിക്കാനുള്ള മഹത്തായ സന്ദേശം’; കൂത്താളിയില്‍ ഗാന്ധിജയന്തി പിപുലമായി ആചരിച്ച് മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്

പേരാമ്പ്ര: ഗാന്ധിജയന്തി ദിനാഘോഷ പരിപാടിയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ച് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്. പരിപാടി കണ്ണൂര്‍ ജില്ലാ ജഡ്ജി ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്തു. മഹാത്മജിയുടെ ജീവിതം തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന് പഠിക്കാനുള്ള മഹത്തായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളായ അരയങ്ങാട്ട് കൃഷ്ണന്‍ മാസ്റ്ററുടെ മകളായ

പല തവണ ഉപദ്രവിച്ചു; പേരാമ്പ്രയില്‍ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന്‍ റിമാന്‍ഡില്‍

പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്കാരനെ റിമാന്‍ഡ് ചെയ്തു. എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ള (60)യാണ് റിമാന്‍ഡ് ചെയ്തത്. പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉപദ്രവിച്ച വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡിന്റെ സഹായത്തോടെ

യു.ഡി.എഫിന്റെ പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം; പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും, സമരക്കാരെ പോലീസ്‌ അറസ്റ്റ് ചെയ്ത് നീക്കി, വീഡിയോ കാണാം

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെ സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പേരാമ്പ്ര റെ​ഗുലേറ്റഡ് മാർക്കറ്റിംങ് ​ഗ്രൗണ്ടിൽ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫീസ് യു.ഡി.എഫ് ഉപരോധിച്ചത്. രാവിലെ ഒമ്പത്

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി നോക്കാം

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം. Description: teacher Recruitment in Perambra C.K.G.M. Govt college

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഒരുമിച്ച് മുന്നോട്ട്‌; ഊരള്ളൂർ എം.യു.പി സ്‌ക്കൂളില്‍ ആരോഗ്യ ബോധവൽക്കരണ ക്ലാസ്

ഊരള്ളൂർ: എം.യു.പി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എം.പി.ടിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ അരിക്കുളം എഫ്എച്ച്‌സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലേഷൻ ക്ലാസ് എടുത്തു. പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജിഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം.പി.ടി.എ വൈസ് പ്രസിഡണ്ട് ഷബാന

‘പാലിയേറ്റീവ് പ്രവർത്തനങ്ങള്‍ നാടിന് കരുത്തേകും’; കീഴരിയൂരില്‍ കൈന്‍ഡ് പാലിയേറ്റീവിന്റെ ‘ഒപ്പരം’ സംഗമം

കീഴരിയൂർ: തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന കടുത്ത പീഡനങ്ങൾ യുവത്വങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വർത്തമാനകാലത്ത് കാര്യക്ഷമമായ കൗൺസിലിങ്ങിലൂടെ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ശാരീരിക അവശതകൾ അനുഭവിക്കുന്നവരെ ചേർത്തു പിടിക്കാനും പാലിയേറ്റീവ് സംഘടനകൾക്ക് സാധിക്കുമെന്നും പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ. കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റ കെട്ടിടോദ്ഘാടനത്തിൻ്റെ ഭാഗമായി ഇന്നലെ കീഴരിയൂരില്‍ നടന്ന കിടപ്പു രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ‘ഒപ്പരം’