Category: പേരാമ്പ്ര
പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ഇന്നലെ വൈകീട്ട് മൂന്ന മണിയോടെയാണ് സംഭവം. ചെമ്പനോട കുറത്തിപ്പാറയില്‍ സേവ്യര്‍ കാര്യാവില്‍ എന്നയാളുടെ വീടിനടുത്തുള്ള തേങ്ങാകൂടയ്ക്കാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ രണ്ടായിരത്തോളം തേങ്ങയും തേങ്ങാക്കൂട് ഭാഗികമായും കത്തി നശിച്ചു. തീപടരുന്നത് കണ്ട പ്രദേശവാസികള്‍ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. വീടിന്റെ പിന്‍ഭാഗത്തോട് ചേര്‍ന്നായിരുന്നു തേങ്ങാക്കുട
ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ ‘പിടികൂടി’ പേരാമ്പ്ര പൊലീസ്; കണ്ടെത്തിയത് മുതുവണ്ണാച്ചയില്‍ നിന്നും കാണാതായ ആളെ
പേരാമ്പ്ര: ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പൊലീസ്. 2024 മെയ് 15 മുതല്‍ കാണാതായ, ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച സ്വദേശിയായ, യുവാവിനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളുരുവില്‍ നിന്ന് കണ്ടെത്തിയത്. യുവാവിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കിടെ മൈസൂര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളില്‍
‘ഒരു ബസ് റോങ് സൈഡ് കയറിയാണ് വന്നത്, രണ്ട് ബസിലുമായി ഏതാണ്ട് നൂറ് യാത്രക്കാര്‍ ഉണ്ടായിരുന്നു; അത്തോളിയിലെ ബസ് അപകടത്തെകുറിച്ച് ദൃക്സാക്ഷി പറയുന്നു
അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഒരു ബസ് തെറ്റായ ദിശയില്‍ കയറി വന്നതാണെന്ന് ദൃക്‌സാക്ഷി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അത്തോളിക്കടുത്ത് കോളിയോട് താഴത്ത് അപകടമുണ്ടായത്. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എസി ബ്രദേഴ്‌സ് എന്ന ബസും, കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന അജ്‌വ എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.
ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ അക്രമണം; ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു. എം.യു.പി സ്കൂളിനടുത്ത് എടക്കുടി മീത്തൽ പി.സി. ഇബ്രാഹീമിൻ്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീവെച്ചത്. ഇബ്രാഹിമിന്റെ മകൻ മുജീബ് ഓടിക്കുന്ന ഓട്ടോറിക്ഷയാണിത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഓട്ടോ പൂർണമായും കത്തിനശിച്ചു. ഓട്ടോ നിർത്തിയ സ്ഥലത്തുള്ള ജനൽ പാളികളും കത്തി. ജനൽ ചില്ലുകൾ പൊട്ടിത്തകർന്നു.
‘നാട്ടിലൊരു കൂട്ടായ്മ, വീട്ടിലൊരു പരിചാരകന്‍,പരിചാരിക’; പാലേരിയില്‍ ലോക പാലിയേറ്റീവ് ദിനവും വളണ്ടിയര്‍ സംഗമവുമായി കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി
പേരാമ്പ്ര: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാലേരി ജനകീയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആന്‍ഡ് റിലീഫ് ഹോം ആസ്ഥാനമന്ദിരത്തില്‍ പാലിയേറ്റീവ് ദിനവും വളണ്ടിയര്‍ സംഗമവും നടന്നു. കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(കിപ്പ്) പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘നാട്ടിലൊരു കൂട്ടായ്മ, വീട്ടിലൊരു പരിചാരകന്‍/പരിചാരിക’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ വന്‍ സന്നാഹവുമായി മുന്നിട്ടിറങ്ങി പേരാമ്പ്ര പോലീസ്; വിവിധ സ്ഥലങ്ങളില്‍ നാര്‍ക്കോട്ടിക് റെയ്ഡ്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്
പേരാമ്പ്ര: ലഹരി വില്‍പ്പനയ്‌ക്കെതിരെ പേരാമ്പ്രയില്‍ കര്‍ശന പരിശോധന നടത്തി പോലീസ്. പേരാമ്പ്രയിലെ ഒന്നാംമൈല്‍സ്, പാണ്ടിക്കാട്, കോടേരിച്ചാല്‍, പുറ്റംപൊയില്‍, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാര്‍ക്കോട്ടിക് റെയ്ഡ് നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവും മറ്റ് രാസ ലഹരികളും മണത്തുകണ്ടുപിടിക്കാന്‍ കഴിവുള്ള പ്രിന്‍സ് എന്ന പോലീസ് നായ പങ്കെടുത്തു. സി.പി.ഓ
വിദ്യാര്‍ത്ഥികളിലെ പരീക്ഷാപേടി എങ്ങനെ അഭിമുഖീകരിക്കാം; വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുമായി പേരാമ്പ്ര എ.യു.പി സ്‌കൂള്‍
പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌ക്കൂളില്‍ വിവിധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും സ്‌കൂളില്‍ എല്‍.എസ്.എസ്, യു.എസ്.എസ് പരിശീലന ക്ലാസ് ഉദ്ഘാടനവും നടന്നു.സ്‌കൂളില്‍വെച്ച് നടന്ന പരിപാടി പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്റ്റ് മാനേജര്‍റും സൈക്യാട്രിക് കൗണ്‍സിലറുമായ നിഖിന്‍ ചന്ദ് മോട്ടിവേഷന്‍
ഷൂഗര്‍, കൊളസ്‌ട്രോള്‍, പ്രഷര്‍ തുടങ്ങി നിരവധി പരിശോധനകള്‍; മേപ്പയ്യൂര്‍ താജുല്‍ ഉലമ സുന്നി സെന്റര്‍ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഒന്നാം വാര്‍ഷികാഘോഷഭാഗമായി സൗജന്യമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
മേപ്പയ്യൂര്‍: താജുല്‍ ഉലമ സുന്നി സെന്റര്‍ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുരുടി മുക്ക് സിന്‍കോ മെഡിക്കല്‍ സെന്ററിന്റെ സഹരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നെടുംപൊയിലില്‍ വെച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നൂറിലധികം രോഗികളെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി. പല മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുകയും
പത്ത് വര്‍ഷത്തിന് ശേഷം കലോത്സവങ്ങളെ വരവേല്‍ക്കാനൊരുങ്ങി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍; പേരാമ്പ്ര സബ് ജില്ലാ കലോത്സവം നവംബര്‍ 11 മുതല്‍ 14 വരെ, സ്വാഗത സംഘം രൂപീകരിച്ചു
പേരാമ്പ്ര: 2024-25 വര്‍ഷത്തെ പേരാമ്പ്ര സബ് ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. നവംബര്‍ 11 മുതല്‍ 14 വരെ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് സബ്ജില്ലാ കലോത്സവം നടക്കും. അഞ്ച് പ്രധാന സ്റ്റേജുകളിലും 14 ഉപ സ്റ്റേജുകളിലുമായി സ്‌കൂള്‍ കലോത്സവം, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, എന്നിവ അരങ്ങേറും. രചനാ മത്സരങ്ങളോടെ നവംബര്‍ 11
‘പരമ്പരാഗതമായി പ്രവർത്തിക്കുന്ന തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിയിടുന്ന ഷോപ്പുകളെ നിയന്ത്രിക്കുക’; പയ്യോളിയില്‍ കെ.എസ്.ബി.എ കൊയിലാണ്ടി താലൂക്ക് സമ്മേളനം
പയ്യോളി: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്റെ (കെ.എസ്.ബി.എ) 56 -മത് വാർഷിക കൊയിലാണ്ടി താലൂക്ക് സമ്മേളനം പയ്യോളിയിൽ സംഘടിപ്പിച്ചു. ദേശീയപാതയിൽ തിക്കോടിയിൽ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുക, അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് ബിനാമി ഷോപ്പുകൾ തുറന്ന് പരമ്പരാഗതമായി പ്രവർത്തിക്കുന്ന ബാർബർ തൊഴിലാളികളെയും കുടുംബത്തെയും പട്ടിണിയിലേക്ക് തള്ളിയിടുന്ന ഷോപ്പുകളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍