Category: കൊയിലാണ്ടി

Total 8803 Posts

അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക്

കൊയിലാണ്ടി : അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ യാണ് സംഭവം. അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ ട്രഷറിയ്ക്ക് മുന്‍പില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാരിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോഡ്രൈവർക്ക് കൈക്കും മുഖത്തുമാണ് പരിക്ക് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കൊല്ലം പന്തലായനി ദേശീയപാത പണി നടക്കുന്നിടത്ത് കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം

കൊല്ലം: ദേശീയപാത പ്രവൃത്തിക്കായി കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. കൊല്ലം കുന്ന്യോറമലയില്‍ നിന്നും പന്തലായനി ഭാഗത്തേയ്ക്ക് കോണ്‍ഗ്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്ന ടോറസാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാരമായി പരിക്കേറ്റു. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മറ്റൊരു ദേശീയപാത പ്രവൃത്തിക്കായി എത്തിച്ച

കൊയിലാണ്ടിയില്‍ വന്ദേഭാരത് ടെയിന്‍തട്ടി സ്ത്രീ മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍

കൊയിലാണ്ടി: വന്ദേ ഭാരത്‌ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 തോടെയാണ് സംഭവം. കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി. Summary: Woman dies after being hit by Vandebharat Train

നൂറാം വാര്‍ഷികാഘോഷത്തിനൊരുങ്ങി ഗോഖലെ യു.പി സ്‌കൂള്‍; ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

മൂടാടി: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാരൂപീകരണവും സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 7, 8 തീയ്യതികളിലായാണ് സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി ചൈത്ര വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന് എല്ലാവിധ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു.

കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/12/24) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി നോർത്ത്, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷൻ പരിധിയില്‍ അട്ടവയൽ, തെങ്ങിൽതാഴെ, പുളിയഞ്ചേരി എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ രാവിലെ 9 മണി മുതല്‍ 1 മണി വരെ വൈദ്യുതി മുടങ്ങും. മരം മുറിക്കുന്നതിനാലാണ് ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്‌. കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയില്‍ വിരുന്നുകണ്ടി

കൊയിലാണ്ടിയിൽ വീണ്ടും ഫുട്ബോൾ ആരവം; എ.കെ.ജി ഫുട്ബോൾ മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു

കൊയിലാണ്ടി: 43-മത് എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ സംഘാടക സമിതി ഓഫീസ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്തു. അഡ്വ. എൽ.ജി.ലിജീഷ് അധ്യക്ഷത വഹിച്ചു. ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിലാണ്‌ മേള നടക്കുക. എ.കെ.ജി മെമോറിയൽ ട്രോഫിക്കായുള്ള പ്രധാന ടൂർണമെൻ്റിന് പുറമെ പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള

ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും ഒത്തുകൂടി; തലമുറകളുടെ ഒത്തുചേരലായി മന്ദമംഗലം കുളവക്ക് പറമ്പ് കുടുംബസംഗമം

കൊല്ലം: മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്‌ പ്രശസ്ത സീരിയൽ നടനും നാടകസംവിധായകനുമായ പൗർണ്ണമി ശങ്കർ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ഒ.ടി വിനോദൻ സ്വാഗതവും രാമചന്ദ്രൻ പെരുവട്ടൂർ നന്ദിയും പറഞ്ഞു. കുടുംബ കാരണവരായ നാരായണൻ കുളവക്ക് പറമ്പിൽ മറുപടി പ്രസംഗവും തുടർന്ന് കലാഭവൻ

സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിൽ; ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്‌, കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ്‌ പിടിയില്‍

കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ

ഇനി ആറുനാള്‍ ആഘോഷരാവ്‌; കാരയാട് പ്രൊഫഷണല്‍ നാടക രാവിന് നാളെ തിരിതെളിയും

അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ കെട്ടിട നിർമ്മാണ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടക രാവിന് നാളെ തിരശ്ശീല ഉയരും. വൈകീട്ട് അഞ്ച് മണിക്ക്‌ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട്‌ എ.എം സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. മുൻ കോഴിക്കോട് മേയർ ടി.പി

പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു; ഫുട്പാത്ത് തകര്‍ന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍

കൊയിലാണ്ടി: പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് 12 മണിയോടെയായിരുന്നു ചാലോറ മലയില്‍ നിന്നും മണ്ണുമായി കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പെരുവട്ടൂര്‍ ഇല്ലത്ത് താഴെ റോഡില്‍ നടേരി അക്വഡേറ്റിന് സമീപം കാനയിലേക്ക് ചെരിയുകയായിരുന്നു. റോഡരികിലെ കുഴിയില്‍ വീണ ലോറി ക്രയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയിലെ മണ്ണ് റോഡിലേക്ക് ഒഴിവാക്കിയശേഷമാണ്