Category: കൊയിലാണ്ടി
കാട്ടിലപ്പീടികയില്‍ യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ വാഹനം പരിശോധിക്കുന്നു
കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം കാട്ടിലപ്പീടികയില്‍ യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വണ്‍ ഇന്ത്യ എ.ടി.എം കമ്പനിയിലെ റീഫില്‍ ഏജന്റായ പയ്യോളി സ്വദേശി സുഹൈലിനെയാണ് കയ്യും കാലും കെട്ടിയിട്ട് ദേഹത്ത് മുളകുപൊടി വിതറിയിട്ട നിലയില്‍ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ഫെഡറല്‍ ബാങ്കില്‍ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മില്‍ ഇടാനായി പോകവേ
”ഉല്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണം”; കൊയിലാണ്ടിയിലെ അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സമ്മേളനം
കൊയിലാണ്ടി: അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികലുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ (അല്‍ക്ക) കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. മാര്‍ക്കറ്റില്‍ ക്രമാതീതമായി വര്‍ധിക്കുന്ന മെറ്റീരിയല്‍ ഗ്ലാസുകള്‍ മറ്റ് ഹാഡ്‌വേര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകള്‍ പിടിച്ചു നിര്‍ത്തി ഈ രംഗത്തെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പരിപാടി
കൊയിലാണ്ടി ഉപജില്ലയിലെ പാചക തൊഴിലാളികള്‍ക്കായി പാചക മത്സരം സംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളിള്‍ക്കായി ബി.ഇ.എം യു.പി സ്‌കൂളില്‍ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍, എ.ഇ.ഒ എം.കെ.
കൊയിലാണ്ടിയിലെ കവര്‍ച്ച: വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, എ.ടി.എം റീഫില്‍ ഏജന്റ് ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ കുരുടിമുക്കില്‍ പൊലീസ് പരിശോധന
കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയില്‍ വണ്‍ ഇന്ത്യാ എ.ടി.എം ഫ്രാഞ്ചൈസി ജീവനക്കാരനെ കവര്‍ച്ച ചെയ്ത് ബന്ധിയാക്കിയെന്ന കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് വാഹനത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. അന്വേഷണ സംഘം സുഹൈലുമായി ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് കുരുടിമുക്കില്‍ ആക്രമണം നടന്നുവെന്നു പറയുന്ന സ്ഥലത്തെത്തി
സിഗരറ്റ് കൂടില്‍ ഒളിപ്പിച്ച രീതിയിലെ കഞ്ചാവ് വില്പന; കോഴിക്കോട് നിന്നും കഞ്ചാവുമായി കക്കോടി സ്വദേശി പിടിയില്‍
കോഴിക്കോട്: പാളയം ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടത്തിയ കക്കോടി സ്വദേശി പൊലീസ് പിടിയില്‍. കക്കോടി സ്വദേശി ചെറുകുളം കള്ളി കാടത്തില്‍ ജംഷീറിനെയാണ് കഞ്ചാവുമായി പിടികൂടിയത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, കസബ എസ്.ഐ ജഗ് മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് 55 ഗ്രാം
എടക്കുളം കൊളോത്തു താഴെക്കുനി മാധവി അന്തരിച്ചു
ചെങ്ങോട്ടുകാവ്: എടക്കുളം കൊളോത്തു താഴെക്കുനി മാധവി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതായ രാഘവന്‍. മക്കള്‍: രാജന്‍, രവീന്ദ്രന്‍, സുരേന്ദ്രന്‍, സജീവന്‍, സന്തോഷ്, ഷാജു. മരുമക്കള്‍: രജനി, പുഷ്പ, ബിന്ദു, നിഷ, ഷിബിന, ഷിജില.
ദേശീയപാതയില്‍ കാട്ടിലപ്പീടികയില്‍ കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം പറഞ്ഞത്. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍
വെല്‍ഡിങ് മേഖലയിലാണോ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓള്‍ കൈന്റ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കൊയിലാണ്ടിയില്‍
കൊയിലാണ്ടി: ഓള്‍ കൈന്റ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ സമ്മേളനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നാളെ നടക്കും. രാവിലെ പത്തുമണിക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുക. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയില്‍ കെ.എസ്.ഇ.ബിയുടെ ബോധവല്‍ക്കരണക്ലാസും, മെറ്റീരിയല്‍ സ്റ്റാളുകള്‍, ഗിഫ്റ്റുകള്‍ വിതരണം എന്നിവ സമ്മേളനത്തിന്റെ
‘നിർണായക ഘട്ടത്തിൽ പാർട്ടിയെ വഞ്ചിച്ച് കാലുമാറിയവർ ഒറ്റപ്പെട്ടുപോയ ചരിത്രം ഓർക്കണം; ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ
നടുവണ്ണൂർ: നിർണായക ഘട്ടത്തിൽ പാർട്ടിയെ വഞ്ചിച്ച് കാലുമാറിയവർ ഒറ്റപ്പെട്ടുപോയ ചരിത്രം ഓർക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ. കോൺഗ്രസ് നേതാവ് പി.സുധാകാരൻ നമ്പീശൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ കാവുന്തറയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര പ്രമത്തത ബാധിച്ച് അഴിമതിയുടെയും അഹന്തയുടെയും ക്രിമിനിലിസത്തിൻ്റെയും പ്രതീകകമായ സി.പി.എമ്മിൻ്റെ കെണിയിൽ പെടുന്നവർക്ക്
അത്തോളി തോരായി കോട്ടമ്മൽ ഹംസ അന്തരിച്ചു
അത്തോളി: തോരായി കോട്ടമ്മൽ ഹംസ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷെറീജ്, സജ്ന, ഷെമീർ. മരുമക്കൾ: കബീർ (പൂക്കാട്), ജുമൈലത്ത്, ജിർഷ. Description: Atholi Torayi Kottammal Hamza passed away