Category: കൊയിലാണ്ടി
വര്‍ത്തമാനകാല രാഷ്ട്രീയവും വയലാര്‍ ചിന്തയും; വയലാര്‍ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിച്ച് തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല
ചേമഞ്ചേരി: വയലാര്‍ അനുസ്മരണവും വയലാര്‍ രചിച്ച ഗാനാലാപനവും സംഘടിപ്പിച്ച് തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല. വര്‍ത്തമാനകാല രാഷ്ട്രീയവും വയലാര്‍ ചിന്തയും എന്ന വിഷയത്തെക്കുറിച്ച് വിശകലനം ചെയ്തു. കൂടാതെ വയലാര്‍ രചിച്ച ബലികൂടീരങ്ങളെ…, മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു… തുടങ്ങിയ ഗാനങ്ങളും അനുസ്മരണ യോഗത്തില്‍ ആലപിച്ചു. കലാസാംസ്‌കാരിക പ്രവര്‍ത്തകനും റിട്ട: ഡി.ഇ.ഒയും എസ്.എസ്.എ മുന്‍ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് ഓഫീസറുമായിരുന്ന
28 പേര്‍ അടങ്ങുന്ന സംഘം; തദ്ദേശ ഭരണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനായി മൂടാടി പഞ്ചായത്തിലെത്തി മേഘാലയ സംഘം
മൂടാടി: തദ്ദേശ ഭരണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മൂടാടിപഞ്ചായത്തിലെത്തി മേഘാലയ സംഘം. കുടുംബശ്രീ ജില്ലാ മിഷന്‍ ആഭിമുഖ്യത്തില്‍ 28 പേര്‍ അടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്. 14 ഐ.എ.എസ് റാങ്കിലുള്ളവരും ബാക്കി ജില്ലാ പ്രൊജകറ്റ് മേധാവികളുമാണ്. പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതോടൊപ്പം കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്ത് സ്‌കൂള്‍, അംഗനവാടി, കൃഷി ഭവന്‍, വെറ്റിനറി ഹോസ്പിറ്റല്‍ എന്നീ ഘടക
കണയങ്കോട് പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചത് ഉണ്ണികുളം സ്വദേശിയായ യുവാവ്
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചത് ഉണ്ണികുളം സ്വദേശി. ഉണ്ണികുളം ശാന്തിനഗര്‍ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (21) ആണ് മരിച്ചത്. എളേറ്റില്‍ വട്ടോളി ഗോള്‍ഡന്‍ ഹില്‍സ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍വെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇയാളോട് കാര്യം
മൂന്ന് ദിവസത്തെ പരിശീലനം; പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലന ക്യാമ്പുമായി കീഴരിയൂര്‍ പഞ്ചായത്ത്
കീഴരിയൂര്‍: പാലിയേറ്റീവ്സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി കീഴരിയൂരില്‍ ത്രിദിന പരിശീലന ക്യാമ്പിന് തുടക്കമായി. കീഴരിയൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ സംസ്ഥാന കോ- ഓഡിനേറ്റര്‍ എം.ജി പ്രവീണ്‍,
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി.ദിവ്യ കസ്റ്റഡിയില്‍
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കീഴടങ്ങി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഇന്ന് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിവ്യ കീഴടങ്ങിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. പൊലീസ് കസ്റ്റഡിയില്‍
കണയങ്കോട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍വെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇയാളോട് കാര്യം തിരക്കുന്നതിനിടെ അപ്രതീക്ഷിതമായി പുഴയിലേക്ക് ചാടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും
കണയങ്കോട് പാലത്തില്‍ നിന്നും ചാടിയത് വിദ്യാര്‍ഥിയെന്ന് സംശയം; ആളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ചാടിയത് വിദ്യാര്‍ഥിയെന്ന് സംശയം. കൈ ഞരമ്പ് മുറിച്ചശേഷം ആണ്‍കുട്ടി പാലത്തില്‍ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കണ്ട മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടന്‍ തന്നെ പുഴയില്‍ തിരച്ചില്‍ നടത്തുകയും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ആളെ കരയ്‌ക്കെടുക്കുകയുമായിരുന്നു. കുട്ടിയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; പ്രദേശത്ത് തിരച്ചില്‍
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍ ചാടിയ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. Summary: A man jumped into the river from the Kanayankot bridge
കൊയിലാണ്ടി ഹാര്‍ബറിനായി 20.9കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാറിന് അഭിവാദ്യം; കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രകടനം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാര്‍ബറിന്റെ വികസന പ്രവര്‍ത്തനത്തിനായി 20.9 കോടിരൂപ അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യനും കേന്ദ്ര സര്‍ക്കാറിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ മത്സ്യ സമ്പദ യോജനയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഹാര്‍ബറിന്റെ വികസനത്തിന് പണം അനുവദിച്ചത്.
കവര്‍ച്ച ആസൂത്രണം ചെയ്തത് തിക്കോടി ബീച്ചില്‍; ബാഗും പര്‍ദ്ദയും തുറശ്ശേരിക്കടവില്‍ ഉപേക്ഷിച്ചു; കൊയിലാണ്ടിയില്‍ കവര്‍ച്ചാ നാടകം നടത്തി പണം തട്ടിയ കേസില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസ്സില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും, തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പോലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ദിവസത്തയ്ക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി