Category: കൊയിലാണ്ടി

Total 8834 Posts

”അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള വിലയേറിയ മരുന്നുകള്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കണം”; കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ദശലക്ഷങ്ങള്‍ വിലയുള്ള മരുന്നുകള്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെ.പി.പി.എ ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ദശലക്ഷക്കണക്കിന്ന് രൂപ ചിലവാക്കിയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഈ മരുന്നിന്ന്

മൂന്നിലേക്ക് പ്ലേറ്റ് വന്നില്ലേ…. കലവറ മൂന്നിലേക്ക് അച്ചാറ്; ഭക്ഷണവിതരണം സുഗമമാക്കാന്‍ കൗണ്ടര്‍ ടു കലവറ വയര്‍ലെസ് സംവിധാനം; രുചി വൈവിധ്യങ്ങളുമായി കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവ ഊട്ടുപുര

കൊയിലാണ്ടി: രുചി വൈവിധ്യങ്ങളുമായി മൂന്നാം ദിവസവും കലോത്സവ ഊട്ടുപുര സജീവമാണ്. കൂപ്പണുമായി ഊട്ടുപുരയിലെത്തുന്നവര്‍ക്ക് അധികം കാത്തിരുന്ന് മുഷിയാതെ തന്നെ വയറുനിറയെ ഭക്ഷണം കഴിച്ച് മടങ്ങാം. ഇന്ന് രുചികരമായ ബിരിയാണിയാണ് വിരുന്നുപന്തലില്‍ വിളമ്പിയത്. ഇത്തവണ അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അധ്യാപകര്‍ തന്നെയാണ് ഭക്ഷണം വിളമ്പി നല്‍കുന്നത്. മാലിന്യങ്ങള്‍ പറ്റാവുന്നത്ര കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

കൊച്ചി: ലൈംഗികാരോപണകേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിലെ ആറാം പ്രതിയായിരുന്ന നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് പോലീസ് ഒഴിവാക്കി. കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ ഇതോടെ കഴമ്പില്ലെന്നും കണ്ടെത്തി.കോതമംഗലം ഒന്നാം ക്ലാസ്സ്

പന്തലായനില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം, കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് സത്യാഗ്രഹ സമരം

കൊയിലാണ്ടി: പന്തലായനില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.സി.സി.യുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ സത്യാഗ്രഹ സമരം നടത്തി. പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കയറി ഉണ്ണികൃഷ്ണനെയും കുടുംബത്തിനെയും ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സത്യാഗ്രഹ സമരം അഡ്വക്കറ്റ് കെ.കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്

സര്‍ഗോത്സവം 2024; യുവ പ്രതിഭകളെയും പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് പുറക്കാട് എ. കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല

പയ്യോളി: വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും യുവപ്രതിഭകളെയും അനുമോദിച്ച് പുറക്കാട് എ. കൃഷ്ണന്‍ നായര്‍ വായനശാല. 2024 ല്‍ പ്ലസ്ടു, എസ്.എസ്.എല്‍സി, എല്‍.എസ്.എസ്, യു.എസ്.എസ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. യുവപ്രതിഭകളായ ഫിജാസ് പുറക്കാട്, സുജേഷ് പുറക്കാട് എന്നിവരേയും മുതിര്‍ന്ന കലാകാരന്മാരായ റാം പുറക്കാട്, വി.പി. കരുണാകരന്‍

” സരളം മലയാളം” മലയാള ഭാഷാ വാരാചരണ പരിപാടിയുമായി കൊയിലാണ്ടിയിലെ രജിസ്‌ട്രേഷന്‍ വകുപ്പ്; ഭാഷയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് സന്തോഷം തരുന്ന പരിപാടിയെന്ന് സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

കൊയിലാണ്ടി: മലയാള ഭാഷയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറെ സന്തോഷം തരുന്ന പരിപാടിയാണ് മലയാള ഭാഷാ വാരാചരണമെന്ന് കവിയും സാഹിത്യകാരനുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്. എന്നും ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴില്‍ കൊയിലാണ്ടി രജിസ്റ്റര്‍ ഓഫീസില്‍ നടന്ന മലയാള ഭാഷ വാരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക്

പന്തലായനിയില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍

കൊയിലാണ്ടി: പന്തലായനില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അമര്‍നാഥ് (20) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി എസ്.ഐ.ജിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ്, വിജു, വിവേക്, ഷംസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മൂന്നാം പ്രതിയാണ്

വയലാര്‍ സ്വര്‍ഗ്ഗ സംഗീത സായാഹ്നം; കവിതാലാപനങ്ങളുമായി എളാട്ടേരി അരുണ്‍ ലൈബ്രറി

കൊയിലാണ്ടി: വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് കൊയിലാണ്ടി എളാട്ടേരി അരുണ്‍ ലൈബ്രറി. വയലാര്‍ സ്വര്‍ഗ്ഗ സംഗീത സായാഹ്നം എന്ന പേരില്‍ നടത്തിയ പരിപാടി സാംസ്‌കാരിക പ്രവര്‍ത്തകയും അധ്യാപികയുമായ കെ ജയന്തി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എന്‍.എം നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വയലാറിന്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തിയ വിവിധ പരിപാടികള്‍ ചടങ്ങില്‍ അരങ്ങേറി. ലൈബ്രറി

അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ കാര്‍ നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറിയിലിടിച്ച് അപകടം; വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ കാര്‍ നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേയ്ക്ക് മണല്‍ കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ പിറക് വശത്തെ വീല്‍പൊട്ടി

കൊയിലാണ്ടി ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷ അബദ്ധത്തിൽ മുന്നോട്ട് നീങ്ങി; സമീപത്തുണ്ടായിരുന്ന യുവതിക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മുന്നോട്ടടുത്ത്  യുവതിയുടെ മേല്‍ പാഞ്ഞുകയറി. ഇന്ന് രാവിലെ 10.52 ഓടെയാണ് സംഭവം. മകളുടെ ചികിത്സയ്ക്കായി ഓട്ടോറിക്ഷയില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍എത്തിയതായിരുന്നു ഓട്ടോ ഡ്രൈവര്‍. ആശുപത്രിയ്ക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോ പെട്ടെന്ന്‌ നിയന്ത്രണംവിട്ട് സമീപത്ത് നില്‍ക്കുകയായിരുന്ന യുവതിയുടെയും മകളുടേയും നേരം പാഞ്ഞടുക്കുകയായിരുന്നു. ആനവാതില്‍ സ്വദേശിനി സബിതയ്ക്കാണ് പരിക്കേറ്റത്.