Category: കൊയിലാണ്ടി
ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനായി നിയമനം ലഭിച്ച റെഡ് ക്രോസിന്റെ പരിശീലകന് യാത്രയയപ്പ് നല്‍കി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി
കൊയിലാണ്ടി: ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനായി നിയമനം ലഭിച്ച റെഡ് ക്രോസിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും പ്രദ്ധമ ശുശ്രൂഷ പരിശീലകനും എക്‌സാമിനറും ആയ ഡോ. വിഷ്ണു മോഹന് യാത്രയയ്പ്പ് നല്‍കി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച്. റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് ചെയര്‍മാന്‍ കെ.കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ റെഡ്
തമിഴ് ചിത്രം അമരനൊപ്പം ഹിറ്റായി കൊയിലാണ്ടിക്കാരന്‍ ഷിജു രാഘവന്‍
കൊയിലാണ്ടി: ശിവകാര്‍ത്തികയും സായി പല്ലവിയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘അമരന്‍’ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന് വിജയഗാഥ തുടരുമ്പോള്‍ അതില്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാന്‍ വകയുണ്ട്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഒരു കൊയിലാണ്ടിക്കാരനുണ്ട്, പന്തലായനി സ്വദേശി ഷിജു രാഘവന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവചരിത്ര കഥ പറയുന്ന സിനിമയില്‍ ആര്‍മി ട്രെയിനറായ റോജി മാത്യു വര്‍ഗീസ് എന്ന
കുട്ടികളുടെ മാനസിക ആരോഗ്യവും രക്ഷിതാക്കളും; ദേശീയ വിദ്യാഭ്യാസ ദിനത്തില്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികളുമായി കണ്ണന്‍ കടവ് ജി.എഫ്.എല്‍.പി സ്‌കൂള്‍
ചേമഞ്ചേരി: ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ച് കണ്ണന്‍ കടവ് ജി.എഫ്.എല്‍.പി സ്‌കൂള്‍. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണന്‍ കടവ്‌സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. പബ്ലിക് ഇന്‍ഫര്‍ മേഷന്‍ കോഴിക്കോട് മേഖല ഡെപ്യുട്ടി
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു, എലത്തൂരെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നു; മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹക്കീംബ് (24) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അരിക്കുളം സ്വദേശി റെയില്‍വേ സ്‌റ്റേഷനില്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാത്രിയോടെ ഇതുമായി ഹക്കീംബ് കടന്നുകളയുകയായിരുന്നു. എലത്തൂരെത്തിയപ്പോള്‍ വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതിനാല്‍
ഭക്തജനങ്ങളുടെ നിറസാന്നിധ്യം; ഇടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വം, കുറുവങ്ങാട് ശിവക്ഷേത്രത്തിന്റെ പുതിയ ശ്രീകോവിലിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു
കൊയിലാണ്ടി: ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കുറുവങ്ങാട് ശിവക്ഷേത്രത്തിന്റെ പുതിയ ശ്രീകോവിലിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തറക്കല്ലിടല്‍ കര്‍മ്മം നടന്നത്. ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ സി.പി മോഹനന്‍, ക്ഷേത്ര പുനര്‍നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ മനോജ് എം.കെ, ക്ഷേത്രം രക്ഷാധികാരി കെ.വി രാഘവന്‍ നായര്‍, ടി.കെ കുട്ടികൃഷ്ണന്‍
മോഷ്ടിച്ച ബൈക്കുമായി പത്തൊന്‍പതുകാരന്‍ കൊയിലാണ്ടിയില്‍ പിടിയില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
കൊയിലാണ്ടി: മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന പത്തൊന്‍പതുകാരനെ കൊയിലാണ്ടിയില്‍ വെച്ച് പിടികൂടി പോലീസ്. പയ്യോളി ഭജനമഠത്തിനടുത്ത് താമസിക്കുന്ന വടകര സ്വദേശി മിഹാല്‍(19) നെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കൊയിലാണ്ടി ടൗണില്‍ നൈറ്റ് പെട്രേളിംങ് നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ബൈക്കിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും
കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് അപകടം. രാത്രി 9 മണിയോടെ കൊല്ലത്തെ വില്ലേജ് ഓഫീസിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി. കൊല്ലം ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ബൈക്കിനെ കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കൊയിലാണ്ടി
പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം പ്രതിരോധിക്കാം; സൗജന്യ ജീവിതശൈലി രോഗ പരിശോധനയുമായി പാലക്കുളം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി
കൊയിലാണ്ടി: ജീവിതശൈലി രോഗ പരിശോധന സംഘടിപ്പിച്ച് പാലക്കുളം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. ഷുഗര്‍, പ്രഷര്‍ തുടങ്ങിയ പരിശോധനകളാണ് നടത്തിയത്. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച പാലക്കുളം സുഭാഷ് വായനശാലയില്‍ വച്ച് രാവിലെ 7 മണി മുതല്‍ 9 മണി വരെയാണ് പരിശോധന. കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോ.അമൃത ലക്ഷ്മി പരിപാടി
മന്ദമംഗലം സ്വദേശിനിയുടെ സ്വര്‍ണ്ണമാല കൊയിലാണ്ടിയില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മന്ദമംഗലം സ്വദേശിനിയുടെ സ്വര്‍ണ്ണമാല കൊയിലാണ്ടിയില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ ഉച്ചയോടെ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരം വരെ പോയിരുന്നു. അഞ്ച് പവന്റെ സ്വര്‍ണ്ണമാലയാണ് നഷ്ടമായത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതി ക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍
‘ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുക, താലൂക്കാശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി അടക്കം സ്ഥാപിച്ച് ജില്ലാ നിലവാരത്തിലാക്കുക,’; പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ച് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: സി.പി.ഐ.എം ഏരിയാ സമ്മേളനത്തില്‍ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ ദേശീയപാത നിര്‍മ്മാണത്തോടെ വിവിധയിടങ്ങളിലെ സര്‍വ്വീസ് റോഡുകളിലുള്ള അപാകതകളും യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് നഗരസഭാറോഡുകള്‍ക്ക് സര്‍വീസ് റോഡുമായി കണക്ഷന്‍ നല്‍കണം, കൃത്യമായ ഒഴുക്കുചാല്‍ നിര്‍മ്മിക്കാത്തതിനാല്‍ വലിയ വെള്ളക്കെട്ടാണ് പലയിടങ്ങളിലും. ഇതിനെല്ലാം പരിഹാരമുണ്ടാക്കുന്ന തരത്തില്‍ കാര്യക്ഷമമായി