Category: കൊയിലാണ്ടി
അറിയിപ്പ്; സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ വെവെങ്ങളം എം.കെ, ടിന, ചെമ്മന, പാണവയല്‍, കണ്ണങ്കണ്ടി, വയല്‍പ്പള്ളി, കാപ്പാട് ടൗണ്‍, കാപ്പാട് സ്‌കൂള്‍, തുവ്വപാറ ലിങ്ക് റോഡ്, ജോളി ദുബായ് റോഡ്, പൂക്കാട് വെസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും. 11കെവി
കൊയിലാണ്ടിയില്‍ വച്ചുണ്ടായ വാഹനാപകടം; മരണപ്പെട്ട ചേമഞ്ചേരി സ്വദേശിയുടെ കുടുംബത്തിന് ഒന്നരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ചേമഞ്ചേരി: വാഹനാപകടത്തില്‍ മരണപ്പെട്ട ചേമഞ്ചേരി സ്വദേശിയുടെ കുടുംബത്തിന് ഒന്നരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പൂക്കാട് ചാലാടത്ത്കുനി മുഹമ്മദ് എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി. 2021 ജൂണ്‍ 24ന് കൊയിലാണ്ടിയില്‍ വച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് മരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാര്‍ ഇടിക്കുകയായിരുന്നു.
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ വൈകുന്നേരം 5.30 വരെ ആയിഷ, ബപ്പങ്ങാട് എന്നീ ട്രാൻസ്ഫോമറിലും പരിസരപ്രദേശങ്ങളിലും എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് 12മണി വരെ പന്തലായനി, കോയാരി, തെരുവത്ത് പീടിക, ഗേൾസ് സ്കൂൾ എന്നീ ട്രാൻസ്ഫോമറിലും
രാവും പകലുമില്ലാതെ നിരനിരയായി വാഹനങ്ങളുടെ പാര്‍ക്കിംഗ്, അപകടങ്ങള്‍ ഒഴിവാകുന്നത് നൂലിഴ വ്യത്യാസത്തില്‍; വെങ്ങളം മേല്‍പ്പാലത്തിനടിയിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണം
വെങ്ങളം: ”നൂലിഴ വ്യത്യാസത്തിലാണ് അപകടങ്ങള്‍ ഒഴിവാകുന്നത്..രാത്രിയിലാണ് കൂടുതല്‍ ബുദ്ധിമുട്ട്…”വെങ്ങളം സ്വദേശിയും ഡ്രൈവറുമായ ശരത് പറഞ്ഞുവരുന്നത് വെങ്ങളത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നത്തെ കുറിച്ചാണ്. വെങ്ങളം മേല്‍പ്പാലത്തിനടിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സ്ഥിരമായിരിക്കുകയാണ്. ആദ്യമൊക്കെ ഒന്നും രണ്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ പത്തിലധികം ആയിരിക്കുകയാണ്. മെയിന്‍ ജംഗ്ഷിനായ മേല്‍പ്പാലത്തിനടിയിലൂടെയുള്ള യാത്ര ഒരു മാസത്തിനിടെയാണ് ഇത്രയധികം ബുദ്ധിമുട്ടായി
ബേപ്പൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടമായി
കൊയിലാണ്ടി: ബേപ്പൂര്‍ സ്വദേശിയുടെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമടക്കം വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടമായി. ഇന്ന് രാവിലെ കണ്ണൂരിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. രാവിലെ 6.50നും 7മണിക്കും ഇടയില്‍ കൊയിലാണ്ടി സിറ്റി പള്ളിക്ക് സമീപത്തെ ബില്‍ഡിങ്ങില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായത് മനസിലായത്. പേഴ്‌സില്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍
കൃഷിയില്‍ ചരിത്രമെഴുതാന്‍ അവര്‍ ഒരുങ്ങുന്നു; തിക്കോടിയില്‍ ‘മധുരം നിലക്കടല’ കൃഷിക്ക് തുടക്കമായി
കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ മധുരം നിലക്കടല കൃഷിക്ക് തുടക്കമായി. കുടുംബശ്രീ സിഡിഎസും ക്യഷിഭവനും എംജിഎൻആർഇജഎസും സംയുക്തമായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നടീൽ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പതിമൂന്നാം വാർഡിലെ കരിയാറ്റികുനി എന്ന സ്ഥലത്ത് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ തീരദേശ വാർഡുകളായ 12 ,13 ,14,
ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനായി നിയമനം ലഭിച്ച റെഡ് ക്രോസിന്റെ പരിശീലകന് യാത്രയയപ്പ് നല്‍കി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി
കൊയിലാണ്ടി: ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനായി നിയമനം ലഭിച്ച റെഡ് ക്രോസിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും പ്രദ്ധമ ശുശ്രൂഷ പരിശീലകനും എക്‌സാമിനറും ആയ ഡോ. വിഷ്ണു മോഹന് യാത്രയയ്പ്പ് നല്‍കി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച്. റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് ചെയര്‍മാന്‍ കെ.കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ റെഡ്
തമിഴ് ചിത്രം അമരനൊപ്പം ഹിറ്റായി കൊയിലാണ്ടിക്കാരന്‍ ഷിജു രാഘവന്‍
കൊയിലാണ്ടി: ശിവകാര്‍ത്തികയും സായി പല്ലവിയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘അമരന്‍’ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന് വിജയഗാഥ തുടരുമ്പോള്‍ അതില്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാന്‍ വകയുണ്ട്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഒരു കൊയിലാണ്ടിക്കാരനുണ്ട്, പന്തലായനി സ്വദേശി ഷിജു രാഘവന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവചരിത്ര കഥ പറയുന്ന സിനിമയില്‍ ആര്‍മി ട്രെയിനറായ റോജി മാത്യു വര്‍ഗീസ് എന്ന
കുട്ടികളുടെ മാനസിക ആരോഗ്യവും രക്ഷിതാക്കളും; ദേശീയ വിദ്യാഭ്യാസ ദിനത്തില്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികളുമായി കണ്ണന്‍ കടവ് ജി.എഫ്.എല്‍.പി സ്‌കൂള്‍
ചേമഞ്ചേരി: ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ച് കണ്ണന്‍ കടവ് ജി.എഫ്.എല്‍.പി സ്‌കൂള്‍. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണന്‍ കടവ്‌സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. പബ്ലിക് ഇന്‍ഫര്‍ മേഷന്‍ കോഴിക്കോട് മേഖല ഡെപ്യുട്ടി
കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു, എലത്തൂരെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നു; മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹക്കീംബ് (24) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അരിക്കുളം സ്വദേശി റെയില്‍വേ സ്‌റ്റേഷനില്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാത്രിയോടെ ഇതുമായി ഹക്കീംബ് കടന്നുകളയുകയായിരുന്നു. എലത്തൂരെത്തിയപ്പോള്‍ വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതിനാല്‍