Category: കൊയിലാണ്ടി

Total 8826 Posts

തിക്കോടിയില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടിമരിച്ചു

തിക്കോടി: തിക്കോടിയില്‍ മധ്യവയ്‌സ്ക്കനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിക്കോടി പഞ്ചായത്ത് ബസാര്‍ ഗേറ്റിന് സമീപം ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ പക്കല്‍ നിന്നും സിജോ എന്ന് പേര് രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓ.പി ഷീട്ട് ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ട നാട്ടുകാര്‍ പയ്യോളി പോലീസിനെ വിവരമറിയിച്ചതിനെ

കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കല്‍; ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന റാലി നവംബര്‍ 25 ന്, 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: കൂത്തുപറമ്പ് രകതസാക്ഷികളുടെ ഓര്‍മ പുതുക്കലിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന റാലി പുളിയഞ്ചേരിയില്‍ വെച്ച് നവംമ്പര്‍ 25 ന് വൈകുന്നേരം 4 മണിക്ക് നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. 2000 ത്തോളം യുവജനങ്ങളെ അണിനിരത്തുന്ന റാലി ആനക്കുളത്ത് വെച്ച് തുടങ്ങി പുളിയഞ്ചേരിയില്‍

ഓര്‍മ്മകളില്‍ പ്രിയ നേതാവ്; അന്തരിച്ച മുന്‍ മന്ത്രിയായിരുന്ന എം.ടി പത്മയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മൂടാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി

മൂടാടി: മുന്‍ മന്ത്രി എം.ടി പത്മയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മൂടാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. രണ്ടുതവണ കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയ എം.ടി പത്മയുടെ ഓര്‍മ്മകള്‍ അനുശോചന യോഗത്തില്‍ പങ്കുവെച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പപ്പന്‍ മൂടാടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് രാഘവന്‍ പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. രൂപേഷ് കൂടത്തില്‍, കൂരളി കുഞ്ഞമ്മദ്,

‘മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി, അടിയാളന്മാരെ പോലെ പണിയെടുത്ത ക്ഷേത്ര ജീവനക്കാരുടെ മോചനത്തിനായി നിരന്തരം പോരാടിയ നേതാവ്’; മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എ. വേണുഗോപാലന്റെ നാലാം ചരമവാര്‍ഷികത്തില്‍ അനുശോചനമര്‍പ്പിച്ച് കൊയിലാണ്ടി ഏരിയ കമ്മിറ്റി

കൊയിലാണ്ടി: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എ. വേണുഗോപാലന്റെ നാലാം ചരമവാര്‍ഷികത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടിയു) കൊയിലാണ്ടി ഏരിയ കമ്മിറ്റി. യൂണിയന്റെ വിവിധ കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. അത്താഴ പട്ടിണിക്കാരായിരുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരെ സംഘടിപ്പിച്ചുകൊണ്ട് സി.ഐ.ടി.യു യൂണിയനു കീഴില്‍ അണിനിരത്തുകയും,

കൊയിലാണ്ടിയിൽ വീണ്ടും ഫുട്ബോൾ ആരവമുയരും; 43 മത് എ.കെ.ജി ഫുട്മ്പോൾ മേള ജനുവരി 12 മുതൽ

കൊയിലാണ്ടി: കൊയിലാണിയില്‍ വീണ്ടും ഫുട്‌ബോള്‍ ആരവമുയരുന്നു. 43 ആമത് എ.കെ.ജി ഫുട്‌ബോള്‍ മേള 2025 ജനുവരി 12 മുതല്‍ 19 വരെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കും. ഫുട്‌ബോള്‍ മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രുപീകരിച്ചു. 201 അംഗ സമിതിയാണ് രൂപീകരിച്ചത്. എ.കെ.ജി യുടെയും കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ടി.വി

മാലിന്യം വേര്‍തിരിക്കുന്ന രീതിയെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി; ശിശുദിനത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് കൊല്ലം യു.പി സ്‌കൂള്‍

കൊല്ലം: കൊല്ലം യു.പി സ്‌കൂളില്‍ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്‌നങ്ങളെയും മാലിന്യം വേര്‍തിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. സ്‌കൂള്‍ ലീഡര്‍ യാദവ് നാഥ്.ടി.കെ , സ്‌കൂള്‍ ഹരിത വിദ്യാലയം സ്റ്റുഡന്റ് കോഡിനേറ്റര്‍ ദേവ തീര്‍ത്ഥ എന്നിവര്‍ ഹരിത കര്‍മ്മ സേനാംഗങ്ങളായ തങ്ക.കെ.വി, ശ്രീജ.എ.കെ എന്നിവരെ പൊന്നാട

വാനോളം ആവേശം, നിറഞ്ഞ കൈയ്യടി; സംസ്ഥാന ഭിന്നശേഷി കായികമേളയിൽ ചരിത്രമെഴുതി മേപ്പയ്യൂർ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ കായികതാരങ്ങള്‍

മേപ്പയ്യൂർ: സംസ്ഥാന ഭിന്നശേഷി കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മേപ്പയ്യൂർ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ കായികപ്രതിഭകളെ ആദരിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ഭിന്നശേഷി കുട്ടികൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്‌. കഴിഞ്ഞവർഷം വരെ ജില്ലാതല മത്സരം മാത്രമായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ

മരളൂര്‍ പനച്ചിക്കുന്ന്-പുതുക്കുടി റോഡ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു; ഇരുപതോളം കുടുംബം ആശങ്കയില്‍

കൊയിലാണ്ടി: മരളൂരില്‍ പത്തൊമ്പതോളം കുടുംബങ്ങള്‍ക്ക് പൊതുവഴി ഇല്ലാതാവുന്നു. ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പനച്ചിക്കുന്ന്-പുതുക്കുടി റോഡ് അടക്കുന്നതോടെയാണ് പ്രദേശവാസികള്‍ക്ക് ടൗണിലേക്കും മറ്റും പോവാന്‍ വഴിയില്ലാതാവുന്നത്. വര്‍ഷങ്ങളായി ഈ റോഡിലൂടെയാണ് പ്രദേശവാസികള്‍ മെയിന്‍ റോഡിലേക്ക് കടക്കുന്നത്. റോഡ് അടച്ചാല്‍ തങ്ങള്‍ ദുരിതത്തിലാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അസുഖം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ പോകാന്‍ പോലും റോഡ് അടച്ചാല്‍ സാധിക്കില്ല. ഏറെക്കാലമായി

അറിയിപ്പ്; സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ വെവെങ്ങളം എം.കെ, ടിന, ചെമ്മന, പാണവയല്‍, കണ്ണങ്കണ്ടി, വയല്‍പ്പള്ളി, കാപ്പാട് ടൗണ്‍, കാപ്പാട് സ്‌കൂള്‍, തുവ്വപാറ ലിങ്ക് റോഡ്, ജോളി ദുബായ് റോഡ്, പൂക്കാട് വെസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും. 11കെവി

കൊയിലാണ്ടിയില്‍ വച്ചുണ്ടായ വാഹനാപകടം; മരണപ്പെട്ട ചേമഞ്ചേരി സ്വദേശിയുടെ കുടുംബത്തിന് ഒന്നരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ചേമഞ്ചേരി: വാഹനാപകടത്തില്‍ മരണപ്പെട്ട ചേമഞ്ചേരി സ്വദേശിയുടെ കുടുംബത്തിന് ഒന്നരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പൂക്കാട് ചാലാടത്ത്കുനി മുഹമ്മദ് എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്‌. വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി. 2021 ജൂണ്‍ 24ന് കൊയിലാണ്ടിയില്‍ വച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് മരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാര്‍ ഇടിക്കുകയായിരുന്നു.