Category: കൊയിലാണ്ടി

Total 8820 Posts

കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നടേരി സ്വദേശി

  കൊയിലാണ്ടി: പന്തലായനി ഹൈസ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. നടേരി-മരുതൂര്‍ കിഴക്കില്‍ ധനീഷാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ ധനീഷിന്റെ മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. അച്ഛന്‍: നാരായണന്‍. അമ്മ:

ഉപതെരഞ്ഞെടുപ്പ്; വയനാടും പാലക്കാടും യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം, കൊയിലാണ്ടിയില്‍ ആഹ്ലാദപ്രകടനവുമായി കോണ്‍ഗ്രസ്

കൊയിലാണ്ടി: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും വയനാട്ടിലും യു.ഡി.എഫ് വിജയിച്ചതില്‍ കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനവുമായി കോണ്‍ഗ്രസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവദ്യങ്ങള്‍ അര്‍പ്പിച്ചാണ് യു.ഡി.എഫ് കൊയിലാണ്ടിയില്‍ ആഹ്ലാദപ്രകടനം നടത്തിയത്. മുരളി തോറോത്ത്, അഡ്വ. കെ. വിജയന്‍, വി.ടി. സുരേന്ദന്‍, കെ.പി. വിനോദ് കുമാര്‍, എ. അസ്സീസ്. ടി. അഷറഫ്, അരുണ്‍ മണമല്‍,സി.പി. മോഹനന്‍, അജയ് ബോസ്,

എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കല്‍ ശാഖ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 25 ന്; സ്വാഗത സംഘം രൂപീകരിച്ചു

നന്തി ബസാര്‍: എം ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കല്‍ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 24,25 തിയ്യതികളില്‍. ഇതിന്റെ ഭാഗമായി സമ്മേളന പ്രഖ്യാപന കണ്‍വന്‍ഷനും സ്വാഗതസംഘ രൂപീകരണ യോഗവും സംഘടിപ്പിച്ചു. കോടിക്കല്‍ക്കുന്നുമ്മല്‍ താഴെ എഫ്.എം ഫൈസല്‍ നഗറില്‍ വെച്ചാണ് ഉദ്ഘാടനം നടക്കുക. യോഗം മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് സി.കെ അബൂബക്കര്‍

കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും വാര്‍ഡ് വിഭജനം അശാസ്ത്രീയമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയോഗം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും വാര്‍ഡ് വിഭജനം അശാസ്ത്രീയമായും പ്രകൃദിദത്തമായ അതിരുകള്‍ ഇല്ലാതെയും ജനസംഖ്യാനുപാതം കൃത്യമല്ലാതെയുമാണ് നടത്തിയതെന്നാരോപിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് എന്‍. മുരളീധരന്‍ തോറോത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ നടേരി ഭാസ്‌ക്കരന്‍, മനോജ് പയറ്റുവളപ്പില്‍, സി. ഗോപിനാഥ്, ഉണ്ണികൃഷ്ണന്‍ മരളൂര്‍, അജയ് ബോസ്, സി.പി. മോഹനന്‍, പി.വി. ആലി,

കോഴിക്കോട് നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസുകാര്‍ക്കുനേരെ ആക്രമണം; എലത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

കൊയിലാണ്ടി: കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമിച്ച കേസില്‍ എലത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞിപ്പാലത്തിനും ഇടയില്‍ വെച്ചാണ് പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. നൈറ്റ് പട്രോളിങ്

ജില്ലാ കലോത്സവത്തില്‍ മകള്‍ക്കൊപ്പം തബലയില്‍ അരങ്ങുതകര്‍ത്ത് അമ്മയും; ശ്രദ്ധേയമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഉറുദു ഗസല്‍

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഉറുദു ഗസല്‍ ആലാപനത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ദേവനന്ദയ്‌ക്കൊപ്പം വേദിയില്‍ തിളങ്ങി അമ്മ സന്ദീപ. പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദ ആദ്യമായാണ് ഉറുദു ഗസല്‍ അവതരിപ്പിക്കുന്നത്. മകള്‍ക്കായി തബല വായിച്ചതാകട്ടെ അമ്മ സന്ദീപയും. പന്തലായിനി സ്വദേശിനിയായ ദേവനന്ദ ഒന്നാം ക്ലാസ് മുതല്‍

മാരക കരള്‍ രോഗം ബാധിച്ച മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു

കൊയിലാണ്ടി: മാരക കരള്‍ രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു. പുളിയഞ്ചേരിയില്‍ കൂറൂളിയില്‍ താമസിക്കും മിഥുന്‍മോഹന്റെ ചികിത്സാ സഹായത്തിനായി മുചുകുന്ന് പൊതുപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. കരള്‍ മാറ്റിവെക്കലും തുടര്‍ചികിത്സയുമടക്കം 60 ലക്ഷത്തില്‍പ്പരം രൂപയാണ് കണ്ടെത്തേണ്ടത്. നിര്‍ധനരായ കുടുംബത്തിന് അത്രയും തുക കണ്ടെത്താനാവാത്തതിനാല്‍ കുടുംബം നാട്ടുകാരുടെ സഹായംതേടുകയായിരുന്നു. നെല്ലിമഠത്തില്‍ പ്രകാശന്‍ ചെയര്‍മാനും

ഈ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൊയിലാണ്ടിയ്ക്ക് അഭിമാനം; മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ ലോക്കറ്റ് വീട്ടുടമയ്ക്ക് തിരിച്ച് നല്‍കി മാതൃകയായി വിയ്യൂര്‍ സ്വദേശിനികളായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍

കൊയിലാണ്ടി: പന്തലായനിയില്‍ ഹരിത കര്‍മ്മസേന വീടുകള്‍ കയറി വേസ്റ്റ് ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണ്ണ ലോക്കറ്റ് ഭദ്രമായി വീട്ടുടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് വിയ്യൂര്‍ സ്വദേശികളായ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ഇന്നലെയാണ് കൊയിലാണ്ടി നഗരസഭ പന്ത്രണ്ടാംവാര്‍ഡ് പുത്തലത്തുകുന്നില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുകള്‍ കയറി പാഴ്വസ്തുക്കള്‍ ശേഖരിക്കാനിറങ്ങിയത്. ഇന്നലെ ഉച്ചയോടെ പന്തലായനി അഘോര ശിവക്ഷേത്രത്തിന് സമീപം ബാങ്ക് മാനേജരായ പത്മയുടെ നയനം’ വീട്ടില്‍

നൂറിന്റെ നിറവില്‍ മൂടാടി ഗോഖലെ യു.പി സ്‌കൂള്‍; സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച മെഡിസിന്‍ കവറുകള്‍ ഹെല്‍ത്ത് സെന്ററിന് കൈമാറി

മൂടാടി: നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഗോഖലെ യു.പി.സ്‌കൂള്‍ നിര്‍മ്മിച്ച മെഡിസിന്‍ കവറുകള്‍ കൈമാറി. വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി.ടി.എ യുടെ സഹകരണത്തോടെ നിര്‍മ്മിച്ച മെഡിസിന്‍ കവറുകള്‍ മൂടാടിയിലെ ഫാമിലി ഹെല്‍ത്ത് സെന്ററിനാണ് കൈമാറിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിമ മോഹന്‍ കവറുകള്‍ ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ അഡ്വ. ഷഹീര്‍, ഹെഡ്മാസ്റ്റര്‍ ടി. സുരേന്ദ്രകുമാര്‍, പി.ടി.എ പ്രസിഡണ്ട്

നാടോടിനൃത്തത്തിലും കുച്ചിപ്പുടിയിലും ജില്ലാ കലോത്സവവേദി കീഴടക്കി തിരുവങ്ങൂര്‍ എച്ച്.എസ് സ്‌കൂളിലെ കൊച്ചുമിടുക്കി ആഗ്നേയ

ചേലിയ: നാടോടി നൃത്തത്തില്‍ ജില്ലാ കലോത്സവവേദി കീഴടക്കി തിരുവങ്ങൂര്‍ എച്ച്.എസ് സ്‌കൂളിലെ കുഞ്ഞുമിടുക്കി ആഗ്നേയ എസ്.നായര്‍. ഇന്ന് നടന്ന യുപി വിഭാഗം നാടോടി നൃത്തത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ആണ് ആഗ്നേയ നേടിയെടുത്തത്. മാത്രമല്ല കുച്ചിപ്പുടി മത്സരത്തില്‍ എ ഗ്രേഡും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജില്ലാ കലോത്സവത്തില്‍ നാടോടി നൃത്തത്തിലും കുച്ചിപ്പുടിയിലും ഫസ്റ്റ് എ ഗ്രേഡും,