Category: കൊയിലാണ്ടി

Total 8818 Posts

ഡല്‍ഹിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച പുളിയഞ്ചേരി സ്വദേശിയായ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്‌കാരം നാളെ നന്മണ്ടയില്‍

കൊയിലാണ്ടി: ഡല്‍ഹിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട പുളിയഞ്ചേരി സ്വദേശിയായ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. പുലിയഞ്ചേരി ഹെല്‍ത്ത് സെന്ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി.സജിത്താണ് മരണപ്പെട്ടത്. രാത്രി പത്തുമണിയോടെ മൃതദേഹം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തും. തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും അര്‍ധരാത്രിയോടെ മൃതദേഹം പുളിയഞ്ചേരിയിലെ വീട്ടിലെത്തിക്കും. രാവിലെ എട്ടുമണിവരെ പുളിയഞ്ചേരിയിലെ വീട്ടില്‍

അണേലയിലെ ചേട്ടിയാട്ട് കുളത്തിന് ശാപമോക്ഷം; പുതുജീവൻ നൽകി നഗരസഭ

കൊയിലാണ്ടി: ചളിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ അണലേ-കുറുവങ്ങാട്ടെ ചേട്ടിയാട്ട് കുളത്തിന് അമൃത് പദ്ധതിയിലൂടെ പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് വൈകുന്നേരം മൂന്നുമണിക്ക് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിക്കും. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് നഗരസഭ ഏറ്റെടുത്ത് കുളം നവീകരിച്ചത്. ഒരു കൊല്ലത്തിനുള്ളിലാണ് കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.   ചേട്ടിയാട്ട്

തിക്കോടി അടിപ്പാത: കാനത്തിൽ ജമീല എംഎൽഎയും പി.ഡബ്ല്യു.ഡി ഉന്നത ഉദ്യോഗസ്ഥസംഘവും സ്ഥലം സന്ദർശിച്ചു

കൊയിലാണ്ടി: തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കാനത്തിൽ ജമീല എം.എൽ.എയും ഉന്നത ഉദ്യോഗസ്ഥ സംഘവും തിക്കോടി ടൗൺ സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം എംഎല്‍എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചത്‌. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള

ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കുതിക്കാനൊരുങ്ങി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: നഗരസഭാ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാമിന്റെ നഗരസഭാ തല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. കെ. സ്മാർട്ട് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സംവിധാനങ്ങളെ പൊതുജനത്തിന് പരിചയപ്പെടുത്തുന്ന പദ്ധതിയാണ് ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദ്രിയ്യ വനിതാ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നഗരസഭയിലെ 38,

ചൂരല്‍ക്കാവ് ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു

കൊയിലാണ്ടി: ചൂരല്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. ക്ഷേത്ര ശില്പി കേശവന്‍ ആചാരിയുടെ മുഖ്യ കാര്‍മികത്വത്തിലും ക്ഷേത്രമേല്‍ശാന്തി മനേഷ് ശാന്തിയുടെ നേതൃത്വത്തിലും ബാലന്‍ അമ്പാടി ചടങ്ങ് നിര്‍വഹിച്ചു. പ്രമുഖ വ്യക്തികളായ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായ അസീസ് മാസ്റ്റര്‍, മുന്‍സിപ്പല്‍ കോണ്‍ട്രാക്ടര്‍ സെല്‍വരാജ്, പിഷാരികാവ് ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണന്‍ മൂസത്,

ഡല്‍ഹിയില്‍ ഡ്യൂട്ടിയ്ക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിയഞ്ചേരി സ്വദേശിയായ സൈനികന്‍ മരിച്ചു

കൊയിലാണ്ടി: ഡല്‍ഹിയില്‍ ഡ്യൂട്ടിയ്ക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിയഞ്ചേരി സ്വദേശിയായ ജവാന്‍ മരിച്ചു. പുളിയഞ്ചേരി (ഹെല്‍ത്ത് സെന്ററിന് സമീപം) തവളകുളം കുനി ഹരിചന്ദനം വീട്ടില്‍ സജിത്ത് പി. ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ഡല്‍ഹയില്‍ ഡ്യൂട്ടിയ്ക്കിടെ ടവറിന്റെ മുകളില്‍ കയറുന്നതിനിടെ താഴേക്ക് വീണ് രണ്ടാഴ്ചയോളം ഡല്‍ഹയിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

നവീകരിച്ച മുചുകുന്ന് ഖാദി കേന്ദ്രം നാടിന് സമര്‍പ്പിച്ചു

മൂടാടി: നവീകരിച്ച മുചുകുന്ന് ഖാദി കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതമായി ലഭിച്ച 10 ലക്ഷം രൂപ കൊണ്ടാണഅ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ഖാദി കേന്ദ്രം മുഴുവനായും പെയിന്റിംഗം നടത്തുകയും പുതിയ ടോയ്‌ലറ്റ് നിര്‍മ്മാണം, ടൈല്‍സ് ഇടല്‍ എന്നീ നവീകരണ പ്രവൃത്തികളാണ് ഖാദി കേന്ദ്രത്തില്‍ നടത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ

കോംപ്‌കോസ് കൊയിലാണ്ടി ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; ലോഗൊ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കോംപ് കോസ് കൊയിലാണ്ടി ഫെസ്റ്റിന്റെ ലോഗോ കാനത്തില്‍ ജമീല എം.എല്‍.എ പ്രകാശനം ചെയ്തു. ചടങ്ങില്‍ നഗരസഭ വൈസ് പ്രസിഡന്റ് അഡ്വ കെ.സത്യന്‍ അധ്യക്ഷ്യനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ഡയറക്ടര്‍മാരായ ബിന്ദു സോമന്‍. അനില്‍ പറമ്പത്ത് അഡ്വ പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. എം.ബാലകൃഷ്ണന്‍ സ്വാഗതവും, മനോജ് ചേരിക്കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. 2024 ഡിസംബര്‍

‘കൂത്തുപറമ്പ് പോരാട്ടത്തിൻ്റെ ഓർമ്മകൾ അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടത്തിന് കരുത്ത് പകരുന്നു’; പുളിയഞ്ചേരിയിൽ ഡി.വൈ.എഫ്.ഐയുടെ യുവജന റാലി

പുളിയഞ്ചേരി: കോലീബി സംഖ്യം കേരളത്തിൽ ആവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്‍.രാഹുല്‍ ആലപ്പുഴ. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പുളിയഞ്ചേരിയില്‍ സംഘടിപ്പിച്ച യുവജനറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയേയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്നും യുഡിഎഫ് വിജയത്തിൽ എസ്.ഡി.പി.ഐ ആഹ്ലാദപ്രകടനം

നന്തിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

കൊയിലാണ്ടി: നന്തിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. നന്തി ഫ്‌ളൈ ഓവറിന് സമീപം വൈകുന്നേരം 7മണിയോടെയാണ് സംഭവം. പുരുഷനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്‌. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത് എന്നാണ്‌ ലഭിക്കുന്ന വിവരം. മൃതദേഹം നാട്ടുകാരും കൊയിലാണ്ടി പോലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍