Category: കൊയിലാണ്ടി

Total 8817 Posts

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശം സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ബസ്സ് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ് നാട്ടുകാര്‍

കൊയിലാണ്ടി: സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം. ഇന്ന് രാവിലെ 9.45 ഓടെ താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. തലശ്ശേരിയിലെക്ക് പോവുകയായിരുന്ന KL 10 A 4574 നമ്പര്‍ ബസ്സാണ് KL 56 L 66 18 നമ്പര്‍ ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍ പരിക്കേല്‍ക്കാതെ ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ച ഉടനെ ബസ്സ് ഓടിച്ച ഡ്രൈവര്‍

സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം: ആവേശമായി തുറയൂരിലെ യുവജന വിദ്യാര്‍ഥി സംഗമം

തുറയൂര്‍: പയ്യോളി സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് തുറയൂര്‍ ലോക്കല്‍ കമ്മിറ്റി യുവജന-വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. അട്ടക്കുണ്ട് നിന്നാരംഭിച്ച റാലി പയ്യോളി അങ്ങാടിയില്‍ സംഗമിച്ചു. സംഗമം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് സി.ടി അജയ്‌ഘോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സി ഷൈജു, സി.പി.ഐ.എം ഏരിയ

പാട്ടും ഡാന്‍സുമായി രണ്ട് ദിനങ്ങള്‍; നാടിനെ ഉത്സവലഹരിയിലാക്കി ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മറ്റിയുടെ യുവധാര ലിറ്ററേച്ചർ ഫെസ്റ്റ്

കാരയാട്: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യുവധാര ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി കാരയാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലാ തല ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസമായി തണ്ടയിൽ താഴെ നടന്ന ഫെസ്റ്റ് എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളില്‍ നിരവധി യുവതി യുവാക്കളാണ് പങ്കെടുത്തത്‌. ചടങ്ങിൽ സുബോധ്

നാളീകേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, മൂടാടി വീമംഗലം യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍, സി.പി.ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം; വിടപറഞ്ഞത് സി.പി.ഐ യുടെ പ്രധാന നേതാവ്

നന്തിബസാര്‍: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന വീരവഞ്ചേരി മലയില്‍ എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളീകേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍, മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ തുടങ്ങിയ

താലൂക്ക് തല വായനാ മത്സരം കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു; ജില്ലാ മത്സരം ജനുവരി അഞ്ചിന്

കൊയിലാണ്ടി: താലൂക്ക് തല വായനാ മത്സരം കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യുപി വനിതാ വായന മത്സരം, കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ യുപി വിദ്യാര്‍ത്ഥികള്‍ക്കും വനിതാ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്ക് വേണ്ടി നടത്തിയ വായനാ മത്സരങ്ങളുടെ താലൂക്ക് തല മത്സരമാണ് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചത്. കൊയിലാണ്ടി മുനിസിപ്പല്‍ ക്ഷേമകാര്യ

സസ്‌നേഹം സ്‌കൂള്‍ ഓര്‍മ്മകളിലൂടെ; കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ ഒത്തുചേര്‍ന്ന് ഓര്‍മ്മകള്‍ പുതുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂള്‍ പൂര്‍വാധ്യാപക വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ധീര ജവാന്‍ രഞ്ജിത്ത് കുമാര്‍ നഗറില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന സംഗമം കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തു കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സുധകിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പൂര്‍വ്വ അധ്യാപരെ

ഈ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മൂടാടിയ്ക്ക് അഭിമാനം; കളഞ്ഞുകിട്ടിയ 35000 രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് ഭദ്രമായി ഉടമയെ ഏല്‍പ്പിച്ച് മൂടാടി പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍

മൂടാടി: ജോലിയ്ക്കിടെ കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് ഭദ്രമായി തിരികെ ഏല്‍പ്പിച്ച് മാതൃക കാട്ടി മൂടാടി പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍. ഷീബ, സുജ. ഗീത എന്നീ മൂന്ന് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ മാതൃകാപരമായ പ്രവൃത്തിയ്ക്ക് അഭിനന്ദിക്കുകയാണ് പഞ്ചായത്ത്. കഴിഞ്ഞ ദിവസം നന്തി ലൈറ്റ് ഹൗസ് റോഡില്‍ വെച്ച് കോടിക്കല്‍ ഭാഗത്ത് നിന്നും ഉച്ചയോടെയാണ് ഹരിത

വിദ്യാര്‍ത്ഥികള്‍ക്കും വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കുമായി അവാര്‍ഡ് വിതരണവും അനുമോദനസദസ്സുമായി കാവുംവട്ടം എം.യു.പി സ്‌കൂള്‍

കൊയിലാണ്ടി: കാവുംവട്ടം എം.യു.പി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്അവാര്‍ഡ് വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ കല-കായിക മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ കോഴിക്കോട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ചന്ദ്രന്റെ ക്രിക്കറ്റിനുള്ള സമഗ്ര സംഭാവനകള്‍ അനുസ്മരിച്ച് അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ ഫാസില്‍ പി. പി. ഉദ്ഘടനം ചെയ്തു.

പ്രശസ്ത ചിത്രകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയത് നിരവധി വര്‍ണ്ണചിത്രങ്ങള്‍; നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി കൊളക്കാട് യുപി സ്‌കൂളില്‍ ‘വര്‍ണ്ണലയം’ ആരംഭിച്ചു

ചേമഞ്ചേരി: നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണലയം പരിപാടിയ്ക്ക്  ചേമഞ്ചേരി കൊളക്കാട് യുപി സ്‌കൂളില്‍ തുടക്കമായി. പ്രശസ്ത ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. നൂറു ചിത്രകാരന്മാര്‍ ചേര്‍ന്ന് വര്‍ണ്ണ ചിത്രങ്ങള്‍ വിരിയിച്ചു. യു.കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ കോട്ടുപൊയില്‍ സ്വാഗതം പറഞ്ഞു. ശതസ്പന്ദനം പരിപാടിയുടെ ഭാഗമായി പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം,

കൊയിലാണ്ടിയില്‍ ഇനി ഫുട്‌ബോള്‍ മേളയുടെ നാളുകള്‍; 43 ആമത് എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന 43 ആമത് എ.കെ.ജി ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി എംഎൽഎയും വിവിധ തദ്ദേശ ഭരണ സാരഥികളും ചേർന്നാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കാനത്തിൽ ജമീല എം.എൽ.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ.കെ.പി, നഗരസഭ